അങ്കമാലി: വി.ടി. സ്മാരക ട്രസ്റ്റിൻ്റെ സി.വി. ശ്രീദേവി എൻഡോവ്മെന്‍റ് പുരസ്കാരത്തിന് "ഭാഷാസൂത്രണം: പൊരുളും വഴികളും" എന്ന ഗ്രന്ഥത്തിൻ്റെ രചയിതാവ് കോഴിക്കോട് സ്വദേശി സി.എം മുരളീധരൻ അർഹനായി. വി.ടി. സ്മാരക ട്രസ്റ്റ് വർഷം തോറും നൽകി വരുന്നതാണ് പുരസ്കാരം. സാമൂഹിക ഭാഷാ ശാസ്ത്രത്തിന്‍റെ ഒരു ഉപ വിഭാഗമാണ് ഭാഷാസൂത്രണമെന്നും, ആധുനിക വിജ്ഞാന ശാഖയെ സ്പഷ്ടമായി പഠിച്ച് ചിട്ടയോടെ വിശകലനം ചെയ്ത് അവതരിപ്പിക്കുന്ന കൃതിയാണ് ഭാഷാസൂത്രണമെന്നും വിധികർത്താക്കളുടെ സമിതി വിലയിരുത്തി.
20000 രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് നടക്കുന്ന ട്രസ്റ്റിന്റെ വാർഷിക പൊതു സമ്മേളത്തിൽ പുരസ്ക്കാരം സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.