അങ്കമാലി കറുകുറ്റിയിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ടുപേർ പിടിയിൽ

അങ്കമാലി: ദേശീയപാതയിൽ അങ്കമാലി കറുകുറ്റിയിൽ വൻ മയക്കുമരുന്ന് വേട്ട. രണ്ടുപേർ പിടിയിൽ. രണ്ട്​ കിലോയോളം എം.ഡി.എം.എ മയക്കുമരുന്നാണ്​ പിടികൂടിയത്​.

ചേർത്തല വാരനാട്ട് വടക്കേവിള ശിവപ്രസാദ് (ശ്യാം - 29), കണ്ണൂർ തളിപ്പറമ്പ് മന്ന സി.കെ ഹൗസിൽ ആബിദ് (33) എന്നിവരെയാണ് എസ്.പി.കെ.കാർത്തികി​െൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്‌. കെ.എൽ 40 എൻ 5444 പിക്​അപ് വാനിൽ രഹസ്യ അറ നിർമിച്ച്​ കടത്തുകയായിരുന്ന മയക്കുമരുന്നാണ് കറുകുറ്റിയിലെ പഴയ ചെക്ക് പോസ്​റ്റിന് സമീപം വാഹന പരിശോധനക്കിടെ ശനിയാഴ്ച വൈകീട്ട് ഏ​ഴോടെ പിടികൂടിയത്. ചെന്നൈയിൽനിന്ന് ചേർത്തലക്ക് കൊണ്ടുപോവുകയായിരു​െന്നന്നാണ് വിവരം.

മയക്കുമരുന്ന് കണ്ടെടുത്തതോടെ പ്രതികൾ ഓടിമറയാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തി. രാജ്യാന്തര ബന്ധമുള്ള റാക്കറ്റാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെന്നാണ് സംശയം. എം. ഡി.എം.എ വിൽപ്പനക്കായി സംഘം വൈപ്പിൻ കുഴുപ്പിള്ളിയിൽ വീട് വാടകക്കെടുത്ത് താമസിച്ച് വരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. എ.ഡി.എസ്.പി എസ്.മധുസൂദനൻ, ഡിവൈ.എസ്.പിമാരായ കെ.അശ്വകുമാർ, ടി.എസ്.സിനോജ്, എസ്.ഐ കെ.അജിത്, ഡാൻസാഫ് ടീമും ഉൾപ്പെട്ട സംഘമാണ് പ്രതികളെ വലയിൽ വീഴ്ത്തിയത്.

Tags:    
News Summary - Drug hunting in Angamaly Karukuttiyil ; Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.