അങ്കമാലി: ലോക്ഡൗൺ മുൻകൂട്ടി കണ്ട് വീട്ടിൽ ചാരായം വിൽക്കാൻ ഉണ്ടാക്കി സൂക്ഷിച്ചയാളെ അങ്കമാലിയിൽ എക്സൈസ് സംഘം പിടികൂടി.
മാമ്പ്ര സ്വദേശി സജിയാണ് പിടിയിലായത്. 40 ലിറ്റർ ചാരായവും ചാരായം ഉണ്ടാക്കാനുള്ള ഉപകരണങ്ങളും ഇയാളിൽനിന്ന് പിടികൂടി. ലോക്ഡൗൺ മുൻകൂട്ടി കണ്ട് വിലപനക്ക് സ്റ്റോക്ക് ചെയ്ത് മദ്യമാണ് പിടിച്ചെടുത്തത്.
ബാറുകളും മദ്യവിൽപനശാലകളും പൂട്ടിയാൽ ഉയർന്ന വിലയ്ക്ക് മദ്യവിൽപന നടത്താമെന്ന ഉദ്ദേശ്യത്തോടെയാണ് കന്നാസുകളിലും കുപ്പികളിലുമായി ചാരായം സൂക്ഷിച്ചിരുന്നത്. എറണാകുളം എക്സൈസ് െഡപ്യൂട്ടി കമീഷണർ ഇ.എ. അശോക് കുമാറിെൻറ പ്രത്യേക നിർദേശാനുസരണം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
വരും ദിവസങ്ങളിലും വ്യാപക പരിശോധന തുടരാനാണ് എക്സൈസിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.