പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ എ​ള​വൂ​രി​ൽ അ​ട​ച്ചു​പൂ​ട്ടി​യ പ​റ​മ്പി​ന്‍റെ ഗേ​റ്റ് ചാ​ടി​ക്ക​ട​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പൊ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ സ​ർ​വേ​ക്ക​ല്ലു​ക​ൾ സ്ഥാ​പി​ച്ച​പ്പോ​ൾ

കെ-റെയിൽ: എളവൂരിൽ സർവേക്കല്ലുകൾ വീണ്ടും സ്ഥാപിച്ചത് പൊലീസ് സംരക്ഷണയിൽ

അങ്കമാലി: കെ-റെയിൽ പദ്ധതിക്കായി പാറക്കടവ് പഞ്ചായത്തിലെ എളവൂരിൽ വൻ പൊലീസ് സംരക്ഷണയിൽ സ്വകാര്യപറമ്പിൽ സർവേക്കല്ലുകൾ സ്ഥാപിച്ചു. സംഭവസ്ഥലത്ത് പ്രതിഷേധക്കാർ സംഘടിച്ചിരുന്നെങ്കിലും അനിഷ്ഠസംഭവങ്ങളുണ്ടായില്ല. ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന സ്പെഷൽ ബ്രാഞ്ച് പൊലീസിന്‍റെയും മറ്റും റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രതിഷേധക്കാരെ നേരിടാൻ ആലുവ ഡിവൈ.എസ്.പിയുടെയും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെയും നേതൃത്വത്തിൽ വനിത ഉദ്യോഗസ്ഥരടക്കം നൂറിലേറെ പൊലീസുകാർ സ്ഥലത്ത് കേന്ദ്രീകരിച്ചിരുന്നു.

സർവേക്കല്ലുകളും കുഴിമാന്തി ഉപകരണങ്ങളും മറ്റുമായി കെ- റെയിൽ പദ്ധതി തൊഴിലാളികളും ഉദ്യോഗസ്ഥരും പൊലീസ് വലയത്തിലാണ് സ്ഥലത്തെത്തിയത്. പാറക്കടവ് പഞ്ചായത്തിലെ 18-ാം വാർഡിലെ എളവൂർ സെന്‍റ് മേരീസ് താഴെ പള്ളി ഭാഗത്തെ പരേതനായ ബാബു പാത്താടന്‍റെ മക്കൾക്ക് അവകാശമായി ലഭിച്ച ഒന്നര ഏക്കർ വരുന്ന പറമ്പിന്‍റെ ഗേറ്റ് ചാടിക്കടന്നാണ് കെ-റെയിൽ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് ഏതാനും സർവേക്കല്ലുകൾ സ്ഥാപിച്ചത്.

ആകാശ സർവേ പ്രകാരമാണ് കല്ലിടാനെത്തിയതെങ്കിലും റേഞ്ചില്ലാതിരുന്നതിനാൽ കല്ലുകൾ സ്ഥാപിക്കാൻ തടസ്സം നേരിട്ടു. പിന്നീട് വിവിധ ഭാഗങ്ങളിൽ ശ്രമം നടത്തിയെങ്കിലും വിജയിക്കാതെ വന്നതോടെ ഏതാനും കല്ലുകൾ മാത്രം സ്ഥാപിച്ച് ഉദ്യോഗസ്ഥർ മടങ്ങി. ബാബുവിന്‍റെ മക്കൾ വിദേശത്താണെന്നും അവരുടെ അനുവാദമില്ലാതെയാണ് ഉദ്യോഗസ്ഥർ പറമ്പിൽ പ്രവേശിക്കുകയും കല്ലുകൾ സ്ഥാപിച്ചതെന്നും ആരോപണമുണ്ട്.

സർവേക്കല്ലുകൾ സ്ഥാപിക്കുന്നത് പ്രതിഷേധക്കാർ തടയാതിരിക്കാൻ സംഭവസ്ഥലത്ത് അങ്കമാലി സി.ഐ സോണി മത്തായിയുടെ നേതൃത്വത്തിൽ ഗേറ്റിന് സമീപവും പൊലീസ് കേന്ദ്രീകരിച്ചിരുന്നു. തടയുകയോ മറ്റോ ചെയ്താൽ ജാമ്യമില്ലാ കേസെടുക്കാൻ നിർദേശം ഉള്ളതായി പ്രതിഷേധക്കാരെ പൊലീസ് മുൻകൂട്ടി വിവരം അറിയിച്ചിരുന്നു.

കെ-റെയിൽ പദ്ധതിക്കും സർവേക്കല്ലുകൾ സ്ഥാപിക്കുന്ന നടപടിക്കുമെതിരെ ജനാധിപത്യരീതിയിൽ ഇവർ താഴെപ്പള്ളി കവലയിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. പിന്നീട് സംഭവസ്ഥലത്തേക്ക് പ്രതിഷേധറാലിയുമായെത്തിയെങ്കിലും സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

സ​ർ​ക്കാ​ർ പി​ന്മാ​റു​ന്ന​തു​വ​രെ സ​മ​രം -സം​യു​ക്ത സ​മ​ര​സ​മി​തി

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട സ​ർ​ക്കാ​ർ കെ-​റെ​യി​ൽ പ​ദ്ധ​തി​യി​ലൂ​ടെ അ​തി​ന് വി​രു​ദ്ധ സ​മീ​പ​ന​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് കെ- ​റെ​യി​ൽ പ​ദ്ധ​തി​ക്കെ​തി​രെ എ​ള​വൂ​ർ താ​ഴെ​പ്പ​ള്ളി ക​വ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ സം​യു​ക്ത സ​മ​ര​സ​മി​തി യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. സ​ർ​ക്കാ​ർ പി​ന്മാ​റു​ന്ന​തു​വ​രെ ഇ​ര​ക​ളെ ഒ​പ്പം നി​ർ​ത്തി പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​റ​ക്ക​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എ​സ്.​വി. ജ​യ​ദേ​വ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ ജെ​സി ജോ​സ്, നി​ഥി​ൻ സാ​ജു, ജ​ന​കീ​യ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പൗ​ലോ​സ് അ​റ​ക്ക​ലാ​ൻ, ടോ​മി പോ​ൾ, ഭൂ​വു​ട​മ പ്ര​തി​നി​ധി തോ​മ​സ് ക​ല്ലേ​ലി, വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ളാ​യ, എം.​പി. നാ​രാ​യ​ണ​ൻ, സി.​പി. ദേ​വ​സി, സി.​പി. ഡേ​വി​സ്, ജെ​യി​ൻ പാ​ത്താ​ട​ൻ, ന​സീ​ർ അ​ലി, വി.​കെ. മോ​ഹ​ന​ൻ, എ.​ഐ. പൗ​ലോ​സ്, കെ.​ഒ. ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - K-Rail: Survey stones re-established in Elavur under police protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.