അങ്കമാലി: അർബുദം വേട്ടയാടിയ യുവാവ് ചികിത്സക്കായി ഉദാരമതികളുടെ സഹായം തേടുന്നു. മൂക്കന്നൂർ എടത്തലശ്ശേരി നാരായണൻ-ലീല ദമ്പതികളുടെ മകൻ നിഖിലാണ് (33) അപ്രതീക്ഷിതമായി രോഗംബാധിച്ച് അവശനായിരിക്കുന്നത്. വടകരയിലെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു നിഖിലിന് ജോലി. വയോധികരായ മാതാപിതാക്കളുടെ ഏക ആശ്രയമായിരുന്നു മകന്റെ വരുമാനം.
നിഖിലിനെ രോഗം വീഴ്ത്തിയതോടെ കുടുംബവും ദുരിതക്കയത്തിലായി. പാൻക്രിയാസിലാണ് അർബുദ ബാധ. വൃക്കയിലേക്കും കരളിലേക്കും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനകം ഉദാരമതികളുടെ സഹായത്താൽ അഞ്ചുലക്ഷത്തോളം ചെലവിൽ രണ്ട് ശസ്ത്രക്രിയ നടത്തി. അതിവേഗം മറ്റൊരു ശസ്ത്രക്രിയ വേണമെന്നാണ് ചികിത്സ തേടിയ ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.ഇതിന് ഏകദേശം ഏഴ് ലക്ഷത്തോളം വേണ്ടിവരും. എന്നാൽ, മകന് ചികിത്സ നടത്താൻ പണമില്ലാതെ കുടുംബം നിസ്സഹായരായി കഴിയുകയാണ്. കേരള ഗ്രാമീൺ ബാങ്കിന്റെ മൂക്കന്നൂർ ശാഖയിൽ എസ്.ബി അക്കൗണ്ടുള്ള നിഖിൽ ചികിത്സക്കായി ഉദാരമതികളുടെ കനിവിനായി കാത്തിരിക്കുന്നത്.
കേരള ഗ്രാമീൺ ബാങ്ക്
മൂക്കന്നൂർ ബ്രാഞ്ച്
അക്കൗണ്ട് നമ്പർ 40680101089387.
ഐ.എഫ്.എസ്.സി KLGBOO40680,
Google pay 7025215244,
ഫോൺ 9946967250
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.