അങ്കമാലി: താറാവിന് തീറ്റ നൽകുന്നതിനിടെ വീട്ടമ്മ കാൽവഴുതി കിണറ്റിൽ വീണ് മരിച്ചു. കറുകുറ്റി എടക്കുന്ന് കല്ലറ ചുള്ളിവീട്ടിൽ കെ.പി. ജോയിയുടെ ഭാര്യ ഡേബി (49, കറുകുറ്റി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് വീടിനു പിന്നിലെ കിണറിലാണ് വീണത്. നിറയെ വെള്ളമുള്ള ആഴമുള്ള കിണറിെൻറ കെട്ടാത്ത വശത്താണ് കാൽ വഴുതി വീണത്.
അപകടം ആരും അറിഞ്ഞിരുന്നില്ല. ഏറെ നേരം കഴിഞ്ഞിട്ടും ഡേബിയെ കാണാതായതിനെ തുടർന്നുള്ള തിരച്ചിലിലാണ് കിണറിൽ കണ്ടെത്തിയത്.
തൃശൂർ കൂർക്കഞ്ചേരി പറപ്പൂക്കാരൻ കുടുംബാംഗമാണ്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മക്കൾ: ജോബിൾ, ജിബിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് എടക്കുന്ന് സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.