അങ്കമാലി: നിരന്തര കുറ്റവാളിയായ പാറക്കടവ് പുളിയനം കുന്നപ്പിള്ളിശ്ശേരി കുരിശിങ്കൽ വീട്ടിൽ മാർട്ടിനെ (24) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അങ്കമാലി, ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. ആഗസ്റ്റിൽ അയിരൂർ തിരുകൊച്ചി റസിഡൻസിയിലെ ജീവനക്കാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായതിനെത്തുടർന്നാണ് നടപടി.
അങ്കമാലി പൊലീസ് ഇൻസ്പെക്ടർ പി. ലാൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.എ. പോളച്ചൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ എം.എം. കബീർ, എസ്.ജി പ്രഭ,പി.വി. ജയശ്രീ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.