അങ്കമാലി കിടങ്ങൂർ കപ്പേള കവലക്ക് സമീപം ശ്രീലങ്ക സ്വദേശി സുരേഷ് രാജ വാടകക്ക് താമസിച്ചിരുന്ന വീട്

മൂന്ന്​ ശ്രീലങ്ക സ്വദേശികൾ അങ്കമാലിയിൽ പിടിയിൽ

അങ്കമാലി (കൊച്ചി): ഇൻറർപോളിെൻറ ലുക്കൗട്ട് നോട്ടീസുള്ളതായി സംശയിക്കുന്ന ശ്രീലങ്കൻ സ്വദേശികളായ മൂന്നുപേരെ രണ്ടിടത്തുനിന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടി. അങ്കമാലി കിടങ്ങൂർ കപ്പേള കവലയിൽ ആക്സിലീയം സ്കൂളിന് സമീപം വാടകക്ക് താമസിച്ചിരുന്ന സുരേഷ് രാജയെയും നെടുമ്പാശ്ശേരി അത്താണി എയർപോർട്ട് റോഡിൽ പെട്രോൾ പമ്പിന് സമീപം വാടകക്ക് താമസിച്ചുവന്ന രമേശ്, ശരവണൻ എന്നിവരെയുമാണ് ശനിയാഴ്ച പുലർച്ച മിന്നൽ പരിശോധനയിൽ ആൻറി ​െടററിസ്​റ്റ്​ സ്​ക്വാഡും ഐ.ബിയും തമിഴ്നാട് ക്യു ബ്രാഞ്ച് വിഭാഗവും ചേർന്ന് അറസ്​റ്റ്​ ചെയ്തത്.

ഇവർക്കൊപ്പം സുഹൃത്തുക്കളും ഉൾപ്പെടുന്നതായാണ് അറിയുന്നത്. കിടങ്ങൂരിൽ 25,000 രൂപ പ്രതിമാസ വാടകക്കും നെടുമ്പാശ്ശേരിയിൽ 20,000 രൂപ വാടകക്കുമാണ് വീടുകളെടുത്ത് ഇവർ കുടുംബസമേതം താമസിച്ചിരുന്നത്. സംശയം തോന്നാത്തവിധം സ്വദേശികളെപോലെയാണ് ഇവിടെ കഴിഞ്ഞിരുന്നത്. നെടുമ്പാശ്ശേരിയിലെ ആൻറി ടെററിസ്​റ്റ്​ സ്ക്വാഡിെൻറ കസ്​റ്റഡിയിലുള്ള ഇവർക്കെതിരെ ഇൻറർപോളിെൻറ ലുക്ക്ഔട്ട് നോട്ടീസുണ്ടായിരുന്നതായി അറിയുന്നു.

രണ്ടിടത്തും ഒരേ സമയമാണ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ റെയ്​ഡ്​ നടത്തിയത്​. എന്താണ് സംഭവമെന്നറിയാതെ ജനങ്ങളും പ്രദേശത്ത് തടിച്ചുകൂടി.

Tags:    
News Summary - Three Sri Lankans arrested in angamaly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.