സ്വാതന്ത്ര്യദിനാഘോഷം അലങ്കോലപ്പെടുത്താൻ ശ്രമിച്ച സംഭവം: വായനശാല മുൻ പ്രസിഡന്‍റിനെ സസ്പെൻഡ് ചെയ്തു

ചെങ്ങമനാട്: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ വായനശാല മുൻ പ്രസിഡന്‍റിനെ സസ്പെൻഡ് ചെയ്തു. ചെങ്ങമനാട്​ വാണികളേബരം വായനശാല മുൻപ്രസിഡന്‍റ്​ കുന്നത്ത് വീട്ടിൽ രഘുനാഥൻ നായരെയാണ്​ ആറുമാസത്തേക്ക്​ സസ്​പെൻഡ്​ ചെയ്തത്​.

വായനശാലയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ വേദിയിൽ കയറി മൈക്കും ട്രോഫികളും തട്ടിമറിക്കുകയും പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്​തെന്നാണ്​ വായനാശാല ഭാരവാഹികളുടെ ആരോപണം. കാരണം കാണിക്കൽ നോട്ടീസ്​ നൽകിയിരുന്നെങ്കിലും അലങ്കോലപ്പെടുത്തിയത് ന്യായീകരിക്കുകയും വായനശാല നിർവാഹക സമിതി അംഗങ്ങളെ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന മറുപടിയാണ്​ രഘുനാഥൻ നായർ നൽകിയതെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി.

സെപ്​റ്റംബർ 26 മുതൽ ആറുമാസത്തേക്ക്​ സസ്​പെൻഡ്​ ചെയ്തതിരിക്കുന്നത്. 1989 ലെ കേരള പബ്ലിക് ലൈബ്രറീസ് (കേരള ഗ്രന്ഥശാല സംഘം) ആക്ട് വകുപ്പുകൾ പ്രകാരമാണ്​ നടപടിയെന്നും നോട്ടീസിൽ പറയുന്നു.

Tags:    
News Summary - vanikalebaram library former president suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.