അ​ങ്ക​മാ​ലി വേ​ങ്ങൂ​ർ ഡ​ബി​ൾ പാ​ല​ത്തി​ന് സ​മീ​പം കി​ട​ങ്ങൂ​ർ​ക്ക​വ​ല​യി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്കു​ണ്ടാ​യ അ​പ​ക​ടം

എം.സി റോഡിൽ വേങ്ങൂർ കവല അപകട കേന്ദ്രമാകുന്നു

അ​ങ്ക​മാ​ലി: എം.​സി റോ​ഡി​ൽ വേ​ങ്ങൂ​ർ ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​യു​ന്നി​ല്ല. വെ​ള്ളി​യാ​ഴ്ച​യും നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് കാ​റു​ക​ളി​ൽ ഇ​ടി​ച്ച്​ യു​വാ​വി​ന് സാ​ര​മാ​യ പ​രി​ക്കേ​റ്റു. ബൈ​ക്ക്​ ഓ​ടി​ച്ചി​രു​ന്ന പാ​ലി​ശ്ശേ​രി കൈ​പ്ര​മ്പാ​ട​ൻ കെ.​വി. വി​മ​ലി​നാ​ണ് (21) പ​രി​ക്കേ​റ്റ​ത്. അ​ങ്ക​മാ​ലി എ​ൽ.​എ​ഫ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വേ​ങ്ങൂ​ർ ഡ​ബി​ൾ പാ​ല​ത്തി​ന് സ​മീ​പം കി​ട​ങ്ങൂ​ർ ക​വ​ല​യി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12.30നാ​യി​രു​ന്നു അ​പ​ക​ടം. കാ​ല​ടി​യി​ൽ​നി​ന്ന് അ​ങ്ക​മാ​ലി​യി​ലേ​ക്ക് വ​രു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

കാ​ല​ടി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന കാ​ർ കി​ട​ങ്ങൂ​ർ ക​വ​ല​യി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വ​ല​ത്തേ​ക്ക് തി​രി​ഞ്ഞ​തോ​ടെ​യാ​ണ് പി​ന്നി​ൽ വേ​ഗ​ത്തി​ൽ വ​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് കാ​റി​ലും റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മ​റ്റൊ​രു കാ​റി​ലും ഇ​ടി​ച്ചു​ക​യ​റി​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് വേ​ങ്ങൂ​ർ​ക​വ​ല​യി​ൽ ടാ​ങ്ക​റി​ടി​ച്ച് ബൈ​ക്കി​ന് പി​ന്നി​ൽ സ​ഞ്ച​രി​ച്ച വീ​ട്ട​മ്മ മ​രി​ച്ച​ത്. അ​തി​ന് ര​ണ്ടാ​ഴ്ച മു​മ്പ് തു​ട​ർ​ച്ച​യാ​യി മൂ​ന്ന് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ​ത്.

ബൈ​ക്ക് യാ​ത്രി​ക​രാ​ണ് പ്ര​ധാ​ന​മാ​യും അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​ങ്ക​മാ​ലി-​കാ​ല​ടി റൂ​ട്ടി​ൽ നി​ര​ന്ത​രം ജീ​വ​ഹാ​നി സം​ഭ​വി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​ണി​വി​ടം.

വ​ള​വും തി​രി​വു​മു​ള്ള റോ​ഡി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വീ​തി​യു​ള്ള​തി​നാ​ൽ വാ​ഹ​ന​ങ്ങ​ൾ അ​നി​യ​ന്ത്രി​ത​മാ​യി സ​ഞ്ച​രി​ക്കു​ന്നു. ട്രാ​ഫി​ക് നി​യ​മം ലം​ഘി​ക്കു​ന്ന​തും അ​മി​ത വേ​ഗ​ത്തി​ൽ നാ​ല് നി​ര​ക​ളി​ൽ വ​രെ സ​മാ​ന്ത​ര സ​ഞ്ചാ​ര​വു​മാ​ണ് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​ത്.

വേ​ങ്ങൂ​രും പ​രി​സ​ര​വും അ​പ​ക​ട കേ​ന്ദ്ര​മാ​യി​ട്ടും പൊ​ലീ​സ് സു​ര​ക്ഷ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് വ്യാ​പ​ക ആ​ക്ഷേ​പ​മു​ണ്ട്.

Tags:    
News Summary - Vengur junction is an accident center on MC road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.