അങ്കമാലി: കെ.എസ്.ആർ.ടി.സി ബഹുനില മന്ദിരത്തിെൻറ മുകളിൽനിന്ന് ജനൽ ചില്ലുകൾ തകർന്ന് വീണു. യാത്രക്കാർ കടന്ന് പോകുന്ന കട വരാന്തയിലാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ശേഷം ചില്ലുകൾ തകർന്ന് വീണത്. അപകട സമയത്ത് യാത്രക്കാർ കടന്ന് പോകാതിരുന്നതിനാൽ ദുരന്തം ഒഴിവായി.
ബഹുനില മന്ദിരത്തിെൻറ ഒന്നാം നിലയിലെ അലൂമിനിയം ജനൽ ഫ്രെയിം ഒന്നാകെ ഇളകിയാണ് വടക്ക് പടിഞ്ഞാറ് പ്രവേശന കവാടത്തിലെ ഫ്രൂട്സ് കടയുടെ വരാന്തയിൽ പതിച്ച് ചിന്നി ചിതറിയത്. ഈ സമയം കടയുടെ മുന്നിലും ബസ് സ്റ്റാൻഡിൽ വന്ന് പോകുന്ന യാത്രക്കാരില്ലാതിരുന്നതാണ് ദുരന്തം ഒഴിവായത്.
കാലപ്പഴക്കം സംഭവിച്ച കെട്ടിടത്തിെൻറ ജനൽ പാളികളും മറ്റും കാലങ്ങളായി കാറ്റും മഴയുമേറ്റ് ബലക്ഷയം സംഭവിച്ചത് മൂലമാണ് ചില്ലുകൾ തകർന്ന് വീഴാൻ ഇടയാക്കിയതെന്നാണ് കോംപ്ലക്സിലെ വ്യാപാരികളും സമീപത്തെ ഓട്ടോ തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നത്. ഷോപ്പിങ്ങ് കോംപ്ലക്സിലെ മുഴുവൻ ഗ്ലാസ് ജനലുകളും മാറ്റി സ്ഥാപിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സിയുടെ ക്ലീനിങ് വിഭാഗം ജോലിക്കാരെത്തിയാണ് പിന്നീട് ഉടഞ്ഞ ചില്ലുകൾ വാരി മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.