കൊച്ചി: പ്രളയനാളുകളിലും കോവിഡ് കാലത്തും പതിനായിരങ്ങൾക്ക് ആശ്രയമായി അപ്പോളോ അഡ്ലക്സ് ആശുപത്രിയും കാമ്പസും. നാടിെൻറ പ്രതിസന്ധി നാളുകളിൽ ഈ 40 ഏക്കർ കാമ്പസ് രക്ഷാകേന്ദ്രമായും ആശ്വാസയിടമായും പ്രവർത്തിച്ചു. ഏത് ദുർഘട സമയത്തും എത്തിച്ചേരാവുന്ന ആതുരസേവന കേന്ദ്രമാണ് ദേശീയപാത 47ൽ കറുകുറ്റിയിൽ സ്ഥിതിചെയ്യുന്ന ആശുപത്രിയും കാമ്പസും.
ഒന്നാം കോവിഡ് തരംഗത്തിൽ സംസ്ഥാനത്ത് ആദ്യമായി തുറന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ (എഫ്.എൽ.ടി.സി) അഡ്ലക്സ് കൺവെൻഷൻ സെൻററിലാണ്. ഒന്നരലക്ഷം ച.അടിയുള്ള ഹാളാണ് സൗജന്യമായി വിട്ടുകൊടുത്തത്. പദ്ധതി നിരീക്ഷിക്കാൻ അന്ന് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ സന്ദർശിച്ചിരുന്നു. ജില്ല ഭരണകൂടം ഏറ്റെടുത്ത് നടപ്പാക്കിയ പദ്ധതി വിജയിപ്പിച്ചതിന് അംഗീകാരമായി സംസ്ഥാന സർക്കാറിെൻറ ബഹുമതിപത്രം കലക്ടറായിരുന്ന എസ്. സുഹാസ് ആശുപത്രിക്ക് സമ്മാനിച്ചു. പിന്നീട് രണ്ടാം തരംഗത്തിൽ ഇതേ കൺവെൻഷൻ സെൻറർ കേരളത്തിലെ ആദ്യ സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻററുമായി. 3500 രോഗികളാണ് ചികിത്സ ലഭിച്ച് മടങ്ങിയത്. കോവിഡ് മൂന്നാം തരംഗം സംഭവിച്ചാൽ നേരിടുന്നതിന് ഇപ്പോൾ 500 ഓക്സിജൻ ബെഡ് ഇവിടെ സജ്ജമാണ്. ഒപ്പം മുകളിലെ കൺവെൻഷൻ സെൻറർ കോവിഡ് വാക്സിനേഷൻ സെൻററാണ്. സംസ്ഥാനത്ത് സ്വകാര്യമേഖലയിൽ ഏറ്റവും കൂടുതൽ വാക്സിൻ നൽകിയ റെക്കോഡും അപ്പോളോ അഡ്ലക്സിനുതന്നെ. ഒറ്റദിനത്തിൽ 31,000 വാക്സിൻ നൽകിയ നേട്ടവും ആശുപത്രി സ്വന്തമാക്കി. അപ്പോളോ ഗ്രൂപ്പിലെ 72 ആശുപത്രികളിലും വാക്സിനേഷനിൽ ഒന്നാം സ്ഥാനമാണ് അപ്പോളോ അഡ്ലക്സിന്.
2018 മഹാപ്രളയകാലത്ത് നാവികസേനയുടെ അഞ്ച് ഹെലികോപ്റ്ററുകൾ ഈ കാമ്പസിൽ ഒരേസമയം ഇറങ്ങുകയും ഉയരുകയും ചെയ്തുകൊണ്ടിരുന്നു. അന്ന് നാട്ടുകാരും സർക്കാർ ഏജൻസികളും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് അഡ്ലക്സ് കാമ്പസിൽനിന്നാണ്. കൂടാതെ, ദേശീയ ദുരന്തസേനാവിഭാഗവും അന്നിവിടെ ക്യാമ്പ് ചെയ്തു.
കേരളത്തിൽ വാക്സിനേഷൻ തുടങ്ങുന്ന ആദ്യത്തെ സ്വകാര്യ ആശുപത്രി, കോർപറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കുവേണ്ടി വാക്സിനേഷൻ തുടങ്ങുന്ന ആദ്യ ആശുപത്രി എന്നീ പ്രത്യേകതകളും അഡ്ലക്സിനാണ്. മലക്കപ്പാറയിലെ ആദിവാസി ഊരുകളിൽ ബെന്നി ബഹനാൻ എം.പിയുടെ സഹകരണത്തോടെ സൗജന്യ വാക്സിനേഷൻ എത്തിക്കാനും കഴിഞ്ഞു. നിലവിൽ ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും വേണ്ടി പ്രത്യേക വാക്സിനേഷൻ ഡ്രൈവും അപ്പോളോ അഡ്ലക്സിൽ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.