ആ​ൽ​ബി

എ.ടി.എം കവർച്ചശ്രമക്കേസ് പ്രതി ലാപ്ടോപ് മോഷണത്തിന് അറസ്​റ്റിൽ

കൊ​ച്ചി: എ.​ടി.​എം കൗ​ണ്ട​ർ ത​ക​ർ​ത്ത്​ ക​വ​ർ​ച്ച​ക്ക്​ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി ലാ​പ്ടോ​പ് മോ​ഷ​ണ​ക്കേ​സി​ൽ പി​ടി​യി​ൽ. ചേ​ർ​ത്ത​ല പ​ട്ട​ണ​ക്കാ​ട് പൊ​ന്നം​വേ​ലി കോ​ഴി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ആ​ൽ​ബി​യെ​യാ​ണ്​ (24) എ​റ​ണാ​കു​ളം സൗ​ത്ത് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ലാ​പ്ടോ​പ് ന​ഷ്​​ട​പ്പെ​​ട്ടെ​ന്ന അ​ർ​ജു​ൻ എ​ന്ന യു​വാ​വി​െൻറ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​ൽ​ബി പി​ടി​യി​ലാ​യ​ത്.

പെൻറാ മേ​ന​ക​യി​ലെ ക​ട​യി​ൽ​നി​ന്ന്​ ലാ​പ്ടോ​പ് ക​ണ്ടെ​ത്തി​യ പൊ​ലീ​സ്, ഇ​ത് വി​റ്റ​പ്പോ​ൾ ന​ൽ​കി​യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​െൻറ പ​ക​ർ​പ്പ്​ ഉ​പ​യോ​ഗി​ച്ചാ​ണ് മോ​ഷ്​​ടാ​വി​നെ തി​രി​ച്ച​റി​ഞ്ഞ​ത്‌.

ലാ​പ്ടോ​പ് മോ​ഷ്​​ടി​ച്ച​ത്​ എ.​ടി.​എം ത​ക​ർ​ക്കാ​നു​ള്ള ഗ്യാ​സ് ക​ട്ട​റും സി​ലി​ണ്ട​റും വാ​ങ്ങാ​നു​ള്ള പ​ണ​ത്തി​ന്​ ആ​ണെ​ന്ന് പ്ര​തി വെ​ളി​പ്പെ​ടു​ത്തി. പ​ണം തി​ക​യാ​ത്ത​തി​നാ​ൽ മ​റൈ​ൻ ഡ്രൈ​വി​ന് സ​മീ​പ​ത്തെ പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത കെ​ട്ടി​ട​ത്തി​ൽ​നി​ന് ലി​ഫ്റ്റി​െൻറ സാ​ധ​ന​ങ്ങ​ൾ മോ​ഷ്​​ടി​ച്ച്​ വി​റ്റ​താ​യും പ്ര​തി സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.