ആ​ഷി​ഷ് ഡി​ഗ​ൾ  ബു​ൾ​സ​ൺ ഡി​ഗ​ൽ

അന്തർസംസ്ഥാനക്കാരിൽനിന്ന് കഞ്ചാവ് പിടികൂടി

കോ​ല​ഞ്ചേ​രി: ഐ​രാ​പു​രം റ​ബ​ർ പാ​ർ​ക്ക് പാ​താ​ള​പ്പ​റ​മ്പ് ഭാ​ഗ​ത്ത്​ അ​ന്ത​ർ​സം​സ്ഥാ​ന​ക്കാ​രി​ൽ​നി​ന്ന് 1.938 കി.​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി. എ​ക്‌​സൈ​സ് സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​പി. പ്ര​മോ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ ഒ​ഡി​ഷ സ്വ​ദേ​ശി​ക​ളാ​യ ആ​ഷി​ഷ് ഡി​ഗ​ൾ, ബു​ൾ​സ​ൺ ഡി​ഗ​ൽ എ​ന്നി​വ​രെ അ​റ​സ്റ്റ്​ ചെ​യ്തു.

ക​ഞ്ചാ​വ് വ​ൻ​തോ​തി​ൽ വാ​ങ്ങി ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഈ ​മേ​ഖ​ല​യി​ലെ യു​വാ​ക്ക​ൾ​ക്കും വി​ൽ​പ​ന ന​ട​ത്തു​ന്ന വി​വ​ര​ത്തെ​തു​ട​ർ​ന്ന് പ്ര​തി​ക​ളെ നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​യി​രു​ന്ന അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) എ​സ്. രാ​ജീ​വ്, പ്ര​വ​ന്റി​വ് ഓ​ഫി​സ​ർ സി.​പി. ജി​നീ​ഷ് കു​മാ​ർ, പ്രി​വ​ന്‍റി​വ്​ ഓ​ഫി​സ​ർ (ഗ്രേ​ഡ്) ടി.​എ​സ്. പ്ര​തീ​ഷ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബി. ​അ​ജി​ത്ത്, സി​ദ്ധാ​ർ​ഥ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ആ​ർ. കാ​ർ​ത്തി​ക്, ഡ്രൈ​വ​ർ​മാ​രാ​യ ദീ​പ​ക്, ബ​ദ​ർ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Cannabis seized from interstate natives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.