കൊച്ചി: ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കുതിക്കുന്നു. ചികിത്സ സംവിധാനങ്ങളുടെ പോരായ്മ മുന്നിൽകണ്ട് യുദ്ധകാലാടിസ്ഥാനത്തിലുള്ള ഒരുക്കമാണ് ജില്ല ഭരണകൂടം നടത്തുന്നത്. ജില്ലയിൽ അരലക്ഷത്തിലേറെ പേർ രോഗബാധിതരായി വീടുകളിൽ ചികിത്സയിലുണ്ട്. ബുധനാഴ്ച 6410പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6247പേരും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഉറവിടമറിയാത്ത 141പേരും രോഗബാധിതരായി.
15 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 4474പേർ രോഗ മുക്തി നേടി. 321പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 241പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 66899 ആണ്. വീട്ടിൽ ചികിത്സയിൽ കഴിയുന്നവർ- 55,830. സർക്കാർ സ്വകാര്യ മേഖലകളിൽനിന്ന് 18,261 സാമ്പിൾ കൂടി പരിശോധനക്കയച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി ജില്ലയിൽ 30 ശതമാനത്തിൽ താഴാതെ നിൽക്കുകയാണ്.
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ: തൃക്കാക്കര -246, കുമ്പളങ്ങി -164, മുളവുകാട് -157, തൃപ്പൂണിത്തുറ- 155, ചേരാനല്ലൂർ-139, ശ്രീമൂലനഗരം- 134, കോട്ടുവള്ളി- 129, വാഴക്കുളം- 128, കളമശ്ശേരി- 118, മരട്- 117, കടുങ്ങല്ലൂർ- 116, ചൂർണിക്കര -116, ആലങ്ങാട്- 106, പള്ളിപ്പുറം -104, പള്ളുരുത്തി -103, വരാപ്പുഴ -103, വെങ്ങോല- 101, ഫോർട്ട് കൊച്ചി- 91, കറുകുറ്റി -90, കിഴക്കമ്പലം-88, എളംകുന്നപ്പുഴ- 84, ചെല്ലാനം- 84, നായരമ്പലം- 83, കീഴ്മാട് -79, ഒക്കൽ- 74, കാലടി -72, കൂവപ്പടി -71, ആലുവ -70, മട്ടാഞ്ചേരി- 67.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.