എറണാകുളം ജില്ലയിൽ അരലക്ഷത്തിലേറെ വീടുകളിൽ കോവിഡ് ബാധിതർ
text_fieldsകൊച്ചി: ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം കുതിക്കുന്നു. ചികിത്സ സംവിധാനങ്ങളുടെ പോരായ്മ മുന്നിൽകണ്ട് യുദ്ധകാലാടിസ്ഥാനത്തിലുള്ള ഒരുക്കമാണ് ജില്ല ഭരണകൂടം നടത്തുന്നത്. ജില്ലയിൽ അരലക്ഷത്തിലേറെ പേർ രോഗബാധിതരായി വീടുകളിൽ ചികിത്സയിലുണ്ട്. ബുധനാഴ്ച 6410പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 6247പേരും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. ഉറവിടമറിയാത്ത 141പേരും രോഗബാധിതരായി.
15 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 4474പേർ രോഗ മുക്തി നേടി. 321പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 241പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 66899 ആണ്. വീട്ടിൽ ചികിത്സയിൽ കഴിയുന്നവർ- 55,830. സർക്കാർ സ്വകാര്യ മേഖലകളിൽനിന്ന് 18,261 സാമ്പിൾ കൂടി പരിശോധനക്കയച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി ജില്ലയിൽ 30 ശതമാനത്തിൽ താഴാതെ നിൽക്കുകയാണ്.
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ: തൃക്കാക്കര -246, കുമ്പളങ്ങി -164, മുളവുകാട് -157, തൃപ്പൂണിത്തുറ- 155, ചേരാനല്ലൂർ-139, ശ്രീമൂലനഗരം- 134, കോട്ടുവള്ളി- 129, വാഴക്കുളം- 128, കളമശ്ശേരി- 118, മരട്- 117, കടുങ്ങല്ലൂർ- 116, ചൂർണിക്കര -116, ആലങ്ങാട്- 106, പള്ളിപ്പുറം -104, പള്ളുരുത്തി -103, വരാപ്പുഴ -103, വെങ്ങോല- 101, ഫോർട്ട് കൊച്ചി- 91, കറുകുറ്റി -90, കിഴക്കമ്പലം-88, എളംകുന്നപ്പുഴ- 84, ചെല്ലാനം- 84, നായരമ്പലം- 83, കീഴ്മാട് -79, ഒക്കൽ- 74, കാലടി -72, കൂവപ്പടി -71, ആലുവ -70, മട്ടാഞ്ചേരി- 67.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.