കടുങ്ങല്ലൂർ: ബിനാനിപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡയാലിസിസ് കേന്ദ്രം ആരംഭിക്കാൻ കടുങ്ങല്ലൂർ പഞ്ചായത്ത് വികസന സെമിനാർ തീരുമാനിച്ചു. 10 പേർക്ക് ഒരേസമയം ഡയാലിസിസ് ചെയ്യാൻ സാധിക്കുന്ന ഡയാലിസിസ് കേന്ദ്രമാണ് ആരംഭിക്കുന്നത്. ഇതിന് പുറമെ പാലിയേറ്റീവ് കെയർ സെൻററും ഫിസിയോ തെറാപ്പി കേന്ദ്രവും ആരംഭിക്കും. ഇത്തരം പദ്ധതികൾക്കായി സി.എസ്.ആർ വിഹിതമായി രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി വിപുലമാക്കും. പെരിയാർ കേന്ദ്രമാക്കി ടൂറിസം പദ്ധതിക്കും തുക വകയിരുത്തിയിട്ടുണ്ട്. കേന്ദ്ര -സംസ്ഥാന വിഹിതങ്ങൾ, ശുചിത്വമിഷൻ, നാഷണൽ ഹെൽത്ത് മിഷൻ, നഗരസഞ്ചയം എന്നിവയിലൂടെ ലഭ്യമാകുന്ന വിഹിതവും തനതു വിഹിതവും സി.എസ്.ആർ വിഹിതവും ചേർത്ത് 19 കോടി രൂപയുടെ പദ്ധതിക്കാണ് സെമിനാർ അംഗീകാരം നൽകിയത്.
പഞ്ചായത്ത് വികസന സെമിനാറും കിലയുടെ പരിശീലന ശില്പശാലയും ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. കരട് വാർഷിക പദ്ധതി രേഖ മുൻ പഞ്ചായത്ത് പ്രസിഡന്റ് എസ്. ആന്റണിക്ക് കൈമാറി പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി, സ്ഥിരം സമതി അധ്യക്ഷരായ ട്രീസാമോളി, പി.കെ. സലിം, ഓമന ശിവശങ്കരൻ, സെക്രട്ടറി ആർ. സുനിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.കെ. രാജേന്ദ്രൻ, കില ആർ.പിമാരായ പി.കെ. അരവിന്ദാക്ഷൻ, സജന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.