സ്ത്രീധന പീഡന-മദ്യ, മയക്കുമരുന്ന് കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണം -എം.ഇ.എസ്

നെട്ടൂര്‍: സ്ത്രീധനപീഡന-മദ്യ-മയക്കുമരുന്ന് കുറ്റവാളികളെ കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ അധികാരികള്‍ തയാറാകണമെന്ന് എം.ഇ.എസ്. നെട്ടൂര്‍ യൂണിറ്റ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. നെട്ടൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന യോഗം എം.ഇ.എസ്. സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എം. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. അടുത്ത ഘട്ടത്തില്‍ കൊച്ചി മെട്രോ റെയില്‍ അരൂര്‍ വരെ നീട്ടണമെന്നും യോഗം ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡന്‍റ് പി.എ. നാസര്‍ അധ്യക്ഷനായി. എം.ഇ.എസ്. എറണാകുളം ജില്ലാ പ്രസിഡണ്ട് എം.എം. അഷ്‌റഫ് മുഖ്യപ്രഭാഷണവും ജില്ലാ സെക്രട്ടറി കെ.എം. ലിയാഖത്ത് അലിഖാന്‍ അനുമോദന പ്രസംഗവും നടത്തി.

ജില്ലാ വൈസ് പ്രസിഡണ്ട് വി.യു. ഹംസക്കോയ, കണയന്നൂര്‍ താലൂക്ക് പ്രസിഡന്‍റ് എ.എം കുഞ്ഞുമരക്കാര്‍, സെക്രട്ടറി അഡ്വ. എം.എം. സലിം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ.എം. നിസാര്‍, പി.കെ.എ. ജബ്ബാര്‍, യൂണിറ്റ് സെക്രട്ടറി വി.എ. സാദിഖ്, എസ്.ഐ. ഷാജി, അബ്ദുല്‍ നജീബ്, വി. അലി തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - Dowry Torture - Maximum Punishment for Alcohol and Drug Offenders - MES

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.