അങ്കമാലി: മേഖലയിലെ വിവിധ പ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കാൻ ഗ്രാമങ്ങളിൽ ബസ് സർവിസ് ആരംഭിക്കുന്ന പദ്ധതി അങ്കമാലിയിലും ആരംഭിക്കും.
ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരമാണ് നടപടി. വിവിധ പഞ്ചായത്തുകളിലെ കെ.എസ്.ആർ.ടി.സി സർവിസുകളില്ലാത്ത റൂട്ടുകളിൽ പുതിയ ബസ് പെർമിറ്റുകൾ അനുവദിക്കുകയാണ് ലക്ഷ്യം. അതിനായി അപേക്ഷകൾ സമർപ്പിക്കാനുള്ള അവസരവുമൊരുക്കും. അങ്കമാലി നഗരസഭയുടെയും മോട്ടോർ വാഹന വകുപ്പിന്റെയും ആഭിമുഖ്യത്തിലായിരിക്കും പുതിയ ബസ് റൂട്ടുകൾ അനുവദിക്കുക.
ഇതുമായി ബന്ധപ്പെട്ട് ജനകീയ സദസ്സ് തിങ്കളാഴ്ച രാവിലെ 11ന് അങ്കമാലി നഗരസഭ കോൺഫറൻസ് ഹാളിൽ സംഘടിപ്പിക്കും. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, ആലുവ ഡി.വൈ.എസ്.പി, കെ.എസ്.ആർ.ടി.സി അധികൃതർ, ജില്ല ആർ.ടി.ഒ കെ. മനോജ്, അങ്കമാലി ജോ. ആർ.ടി.ഒ, താലൂക്ക് തഹസിൽദാർ, പൊതുമരാമത്ത്, ദേശീയപാത അധികൃതർ, ബസ് ഉടമകൾ, സംഘടന നേതാക്കൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. യോഗത്തിൽ പൊതുഗതാഗതവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളും ചർച്ച ചെയ്യപ്പെടുമെന്നും അങ്കമാലി ജോ. ആർ.ടി.ഒ സി.കെ. സുൽഫിക്കർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.