ഡ്രൈവറായി എം.പി; കുട്ടികൾക്ക്​ കൗതുകം

എ​ട​വ​ന​ക്കാ​ട്: പു​ത്ത​ന്‍ സ്‌​കൂ​ൾ ബ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത ഹൈ​ബി ഈ​ഡ​ൻ തി​ര​ക്കേ​റി​യ വൈ​പ്പി​ന്‍- മു​ന​മ്പം റോ​ഡി​ല്‍ ബ​സോ​ടി​ച്ച​ത് ക​ണ്ട് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും അ​മ്പ​ര​ന്നു.​എ​ട​വ​ന​ക്കാ​ട് എ​സ്.​ഡി.​പി.​വൈ കെ.​പി.​എം ഹൈ​സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സ്‌​നേ​ഹ​നി​ര്‍ഭ​ര​മാ​യ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ബി ഡ്രൈ​വി​ങ്​ സീ​റ്റി​ലേ​ക്കി​രു​ന്ന​ത്. നാ​യ​ര​മ്പ​ലം ഭാ​ഗ​ത്തേ​ക്കു​ള്ള സ്കൂ​ൾ ബ​സി​ന്റെ ആ​ദ്യ യാ​ത്ര എം.​പി ഗം​ഭീ​ര​മാ​ക്കി.

എം.​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന്​ 20 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ബ​സ് വാ​ങ്ങി ന​ല്‍കി​യ​ത്. സ്‌​കൂ​ള്‍ ബാ​ന്‍ഡ് സം​ഘ​വും സ്റ്റു​ഡ​ന്റ് പൊ​ലീ​സ് കേ​ഡ​റ്റു​ക​ളും ജൂ​നി​യ​ര്‍ റെ​ഡ്‌​ക്രോ​സ് കേ​ഡ​റ്റു​ക​ളും ചേ​ര്‍ന്ന് സ​ല്യൂ​ട്ട് ന​ല്‍കി എം.​പി​യെ സ്വീ​ക​രി​ച്ചു.

തു​ട​ര്‍ന്ന് ന​ട​ന്ന സ​മ്മേ​ള​നം ഹൈ​ബി ഈ​ഡ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ അ​സീ​ന അ​ബ്ദു​ൽ സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് എ​ല്‍സി ജോ​ര്‍ജ്ജ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ജി. ഡോ​ണോ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​എ​ന്‍. ത​ങ്ക​രാ​ജ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ വി.​കെ. ഇ​ക്ബാ​ല്‍, പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ജെ. ആ​ല്‍ബി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി. ​ര​ത്‌​ന​ക​ല സ്വാ​ഗ​ത​വും പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ കെ.​എ. അ​ബ്ദു​ൽ റ​സാ​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - MP as driver; Children are curious

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.