വൈറ്റിലയില്‍ ബാറില്‍ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം

വൈറ്റില: എരൂര്‍-വൈറ്റില റോഡില്‍ കണിയാമ്പുഴ പാലത്തിനു സമീപത്തെ മാക്‌സ് കൊച്ചിന്‍ ഹെറിറ്റേജ് ബാറില്‍ തീപിടിത്തം. കെട്ടിടത്തിന്റെ ഒന്നാംനിലയിലെ സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയുടെ മുകള്‍ഭാഗത്തായാണ് തീപിടിത്തമുണ്ടായത്. മുകൾതട്ടില്‍ സൂക്ഷിച്ചിരുന്ന ഒഴിഞ്ഞ കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ തീപിടിച്ച് ആളിക്കത്തുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചക്ക് 2.15ഓടെയാണ് മുറിയുടെ മേല്‍ക്കൂരയില്‍നിന്ന് പുക ഉയരുന്നതായി ശ്രദ്ധയിൽപെട്ടത്. ഈ സമയം അകത്തുണ്ടായിരുന്ന തൊഴിലാളികള്‍ ജനാലയിലൂടെയും മറ്റും പുറത്തേക്ക് ചാടി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. ബാര്‍ അധികൃതര്‍ വിവരമറിയിച്ചതനുസരിച്ച് തൃപ്പൂണിത്തുറ, ഗാന്ധിനഗര്‍ അഗ്നിരക്ഷാസേനകളുടെ രണ്ടുവീതം വാഹനവും ക്ലബ് റോഡ്, തൃക്കാക്കര സ്റ്റേഷനുകളില്‍നിന്ന് ഓരോ വാഹനവും എത്തി അരമണിക്കൂറിലധികം സമയമെടുത്താണ് തീയണച്ചത്.

ബാര്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്തുനിന്ന് മാറിയുള്ള മുറിയായതിനാല്‍ മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. എക്‌സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Tags:    
News Summary - Fire in bar hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.