കൊച്ചി: ബ്രഹ്മപുരം പ്ലാൻറിൽ വർഷങ്ങളായി മലപോലെ കെട്ടിക്കിടക്കുന്ന മാലിന്യം ബയോ മൈനിങ് ചെയ്യാൻ കോർപറേഷൻ അനുമതി നൽകിയതിെൻറ നടപടി റിപ്പോർട്ട് വെള്ളിയാഴ്ച ദേശീയ ഹരിത ൈട്രബ്യൂണലിൽ സംസ്ഥാന സർക്കാർ അറിയിക്കും. ൈട്രബ്യൂണൽ നടപടികൾക്ക് മുന്നോടിയായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ഉന്നതതല യോഗം ചേർന്നു. ബ്രഹ്മപുരത്ത് അജൈവമാലിന്യം തള്ളുന്ന അഞ്ച് മുനിസിപ്പാലിറ്റികളുടെ വിശദീകരണവും ൈട്രബ്യൂണൽ തേടിയിട്ടുണ്ട്. പ്ലാൻറിലെ സ്ഥിതിഗതികളെക്കുറിച്ച് കലക്ടർ പ്രത്യേക റിപ്പോർട്ട് നൽകി.
ൈട്രബ്യൂണലിെൻറ കർശന ഉത്തരവിെൻറ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ച ചേർന്ന കൗൺസിലിൽ സോൺട ഇൻഫ്രാടെക് എന്ന കമ്പനിക്ക് ബയോ മൈനിങ് അനുമതി നൽകി കോർപറേഷൻ തടിയൂരിയിട്ടുണ്ട്. 54.90 കോടി രൂപക്കാണ് ടെൻഡർ നൽകിയത്. ഹരിത ൈട്രബ്യൂണലിെൻറ ഉത്തരവ് പ്രകാരം സംസ്ഥാന ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് ബയോ മൈനിങ്ങിന് അനുമതി നൽകാൻ നഗരസഭയോട് നിർദേശിച്ചത്.
കോർപറേഷന് പുറമെ ബ്രഹ്മപുരത്തേക്ക് ജൈവ മാലിന്യം തള്ളുന്ന ആലുവ, തൃപ്പൂണിത്തുറ, തൃക്കാക്കര, അങ്കമാലി, കളമശ്ശേരി നഗരസഭകളും വെള്ളിയാഴ്ച നടപടി വിശദീകരിക്കണം. മുനിസിപ്പാലിറ്റികളുടെ പരിധിയിൽ ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യം ശേഖരിക്കുന്നതും സംസ്കരിക്കുന്നതും സംബന്ധിച്ച റിപ്പോർട്ടാണ് സമർപ്പിക്കേണ്ടത്. ബ്രഹ്മപുരം പ്ലാൻറിലെ പരിതാപകരമായ അവസ്ഥ സംബന്ധിച്ച് തുടർച്ചയായ നിർദേശങ്ങൾ അനുസരിക്കാതെ മുന്നോട്ടുപോയ കോർപറേഷനും സർക്കാറും ഹരിത ൈട്രബ്യൂണലിെൻറ അന്ത്യശാസനം ലഭിച്ചതോടെയാണ് ഉറക്കം വിട്ടുണർന്നത്.
കൊച്ചി: കോർപറേഷനും അഞ്ച് മുനിസിപ്പാലിറ്റിയും ദേശീയ ഹരിത ൈട്രബ്യൂണലിെൻറ കർശന നടപടിക്ക് മുന്നിൽപെട്ടത് 'ഖരമാലിന്യ കൈകാര്യ നിയമം 2016' ലംഘിച്ചതിെൻറ പേരിൽ. തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നിയമ നടപടിക്ക് വിധേയമാകുന്ന അവസ്ഥ എത്തിയപ്പോഴാണ് മുനിസിപ്പാലിറ്റികളും കോർപറേഷനും ദ്രുതഗതിയിൽ നടപടി എടുത്തത്.
Brahmapuram Waste Plant2019 നവംബർ ഒന്നുമുതൽ മാലിന്യ സംസ്കരണം ആരംഭിക്കണമെന്ന് ഹരിത ൈട്രബ്യൂണൽ അതേവർഷം ജൂലൈ 17ന് ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാത്തതിനെ തുടർന്ന് പരിസ്ഥിതി നഷ്ടപരിഹാരം നൽകാനും തദ്ദേശ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്. അഞ്ചുമുതൽ 10 ലക്ഷം വരെ ജനസംഖ്യയുള്ള തദ്ദേശ സ്ഥാപനങ്ങൾ മാസം അഞ്ച് ലക്ഷം വീതവും 10 ലക്ഷത്തിന് മേൽ ജനസംഖ്യയുള്ളവ മാസം 10 ലക്ഷവുമാണ് നഷ്ടപരിഹാരം അടക്കേണ്ടത്.
2020 സെപ്റ്റംബർ 30 വരെയുള്ള കണക്കുപ്രകാരം കൊച്ചി കോർപറേഷന് മലിനീകരണ നിയന്ത്രണ ബോർഡ് 13.95 കോടി രൂപയാണ് നഷ്ടപരിഹാരം ചുമത്തിയത്. ഒരുകോടി രൂപ ഹൈകോടതിയിൽ കെട്ടിവെച്ച് ഇതിന് സ്റ്റേ വാങ്ങിയിരിക്കുകയാണ് കോർപറേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.