പള്ളുരുത്തി: ചെല്ലാനത്ത് കടൽക്ഷോഭത്തിൽ നിരവധി വീടുകളിൽ വെള്ളം കയറി. കണ്ണമാലി മുതൽ വടക്ക് കാട്ടിപ്പറമ്പ് വരെയാണ് കടൽഭിത്തി കടന്ന് തീരത്തേക്ക് തിരയടിച്ച് കയറിയത്. രാവിലെ 11ഓടെയാണ് കടലേറ്റം തുടങ്ങിയത്. മേഖലയിൽ പലയിടങ്ങളിലും കടൽഭിത്തിയില്ല. ഈ ഭാഗങ്ങളിൽ കടലേറ്റം ചെറുക്കാൻ താൽക്കാലിക മണൽവാട തീർത്തിരുന്നെങ്കിലും ഇതെല്ലാം ഒലിച്ചുപോയി.
തീരത്തോട് ചേർന്നുള്ള പല വീടുകളിലും വെള്ളം കയറി. അടുക്കളയിലടക്കം വെള്ളം കയറിയതോടെ പാചകം ചെയ്യാൻപോലും കഴിയാത്ത സ്ഥിതിയായി. കടലുമായി ബന്ധപ്പെട്ടു കിടക്കുന്ന പല ഇടതോടുകളും മണൽ നിറഞ്ഞ് കിടക്കുന്നതുമൂലം കടലേറ്റത്തിൽ കയറിയ വെള്ളം ഇറങ്ങിപ്പോകാൻ തടസ്സം നേരിട്ടതും ബുദ്ധിമുട്ടുണ്ടാക്കി.
സാധാരണ ചെല്ലാനം തെക്കൻ മേഖലയിലാണ് കടലേറ്റം രൂക്ഷമായി അനുഭവപ്പെടുന്നതെങ്കിലും ഇക്കുറി ഇവിടെ വലിയ ഭീഷണിയില്ല. ചെറിയകടവ് ഭാഗത്ത് റോഡിലേക്ക് വെള്ളം ഒഴുകിയെത്തിയത് ഏറെനേരം ഗതാഗതക്കുരുക്കിനും ഇടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.