കളമശ്ശേരി: കളമശ്ശേരി മെഡിക്കൽ കോളജിൽ പിതാവിനെയും മകനെയും സെക്യൂരിറ്റി വിഭാഗം തടഞ്ഞുനിർത്തി മർദിച്ചതായി പരാതി. സംഭവത്തിൽ നാലുപേർക്കെതിരെ കളമശ്ശേരി പൊലീസ് കേസെടുത്തു. നെട്ടൂർ ഓൾഡ് മാർക്കറ്റ് റോഡ് മതിലകത്ത് ബഷീർ, മകൻ റാഷിൻ എന്നിവർക്കാണ് സെക്യൂരിറ്റി വിഭാഗത്തിൽനിന്ന് ക്രൂരമർദനം ഏറ്റത്.
തിങ്കളാഴ്ച രാവിലെ ഏഴിന് പ്രസവ വാർഡിലെ പ്രവേശന കവാടത്തിലാണ് സംഭവം. മകന്റെ കുഞ്ഞിനെ കാണാനെത്തിയ പിതാവ് ബഷീറിനെ സെക്യൂരിറ്റി തടഞ്ഞു. ഇതെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് നാലുപേർ അടങ്ങുന്ന സംഘം മർദിച്ചതായാണ് മകന്റെ പരാതി. കണ്ണിന് താഴെയും കഴുത്തിനും താടിക്കും നെഞ്ചിനും ഇടിച്ച് പരിക്കേൽപിച്ചു. കഴുത്തിന് പിടിച്ച് തല ഭിത്തിയിൽ ഇടിച്ചതായും പിതാവിനെ തള്ളി താഴെയിട്ടതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന നാലുപേർക്കെതിരെ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.