കളമശ്ശേരി: തീ അണക്കാനെത്തിയ അഗ്നിരക്ഷാവാഹനം സ്ഥലമറിയാതെ ചുറ്റിക്കറങ്ങി. എച്ച്.എം.ടി കമ്പനിക്കുസമീപം കാടിന് തീപിടിച്ച വിവരമറിഞ്ഞ് ഏലൂരിൽനിെന്നത്തിയ അഗ്നിരക്ഷാസേനയാണ് കിലോമീറ്ററുകളോളം ചുറ്റിക്കറങ്ങിയത്. രാത്രി ഏേഴാടെയാണ് കാടിന് തീപിടിച്ച വിവരം ലഭിക്കുന്നത്. ഉടൻ തിരിച്ച വാഹനം തീപിടിച്ച സ്ഥലമറിയാതെ മെഡിക്കൽ കോളജിന് സമീപം കാറുകൾ കൂട്ടിയിടിച്ച അപകട സ്ഥലത്തെത്തി കുരുക്കിൽപെട്ടു.
അവിടെനിന്ന് കിൻഫ്രയും കടന്ന് മുന്നോട്ടുപോയ വാഹനം തേവക്കൽ കങ്ങരപ്പടി ചുറ്റിയാണ് തീപിടിച്ചിടത്തെത്തിയത്. എന്നാൽ, അപകടം നടന്ന സ്ഥലത്തിന് സമീപത്തെ സൈബർ സിറ്റി ഭൂമിയിലായിരുന്നു തീപിടിത്തം. പിന്നാലെ തൃക്കാക്കരയിൽനിെന്നത്തിയ അഗ്നിരക്ഷാവിഭാഗവും ഏലൂർ യൂനിറ്റും ചേർന്ന് കാട്ടിലെ തീ അണക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.