കളമശ്ശേരി: 2018ലെ പ്രളയം മനുഷ്യനിര്‍മിതമാണെന്ന പഠന റിപ്പോര്‍ട്ട് ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ സംവിധാനത്തിലെ പിഴവുകളാണ് പ്രളയം അതിരൂക്ഷമാക്കിയതെന്ന റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും മുന്‍ മന്ത്രിയും എം.എല്‍.എയുമായ വി.കെ. ഇബ്രാഹീംകുഞ്ഞ്.
2018ലെയും 2019ലെയും പ്രളയം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബാധിച്ച മണ്ഡലങ്ങളിലൊന്നാണ് കളമശ്ശേരി. ഡാമുകളുടെ മാനേജ്മെൻറില്‍ ഉണ്ടായ വീഴ്ചയാണ് 2018ലെ പ്രളയത്തിെൻറ കെടുതികള്‍ വര്‍ധിക്കുന്നതിന് കാരണമായതെന്ന് കേരള ഹൈകോടതി നിയമിച്ച അമിക്കസ്ക്യൂറിയും കണ്ടെത്തിയത് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ടെന്നും എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.