കളമശ്ശേരി: മൊബൈൽ ഷോപ് കുത്തിത്തുറന്ന് 16 ലക്ഷം രൂപയുടെ കവർച്ച. ദേശീയപാതയിൽ ഇടപ്പള്ളി ടോളിൽ അടച്ചിട്ട ഇ.സി മൊബൈൽ ഷോപ് കുത്തിത്തുറന്നാണ് വിലകൂടിയ ഐ ഫോണുകൾ ഉൾപ്പെടെ 46 ഫോൺ കവർന്നത്.
16 ലക്ഷം രൂപയുടെ നഷ്ടമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ച ഷോപ്പിെൻറ പിന്നിലെ വാതിൽ തകർത്താണ് കവർച്ച.
ഷോപ്പിലെ സി.സി ടി.വി ദൃശ്യത്തിൽനിന്ന് ഹെൽമറ്റ് ധരിച്ച ആളാണെന്ന് മനസ്സിലായെങ്കിലും തിരിച്ചറിയാനായിട്ടില്ലെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ ആഴ്ചയിലാണ് സൗത്ത് കളമശ്ശേരി ദേശീയപാതയോരത്തെ രണ്ട് കടയിൽ മോഷണശ്രമവും മൂന്നിടത്തുനിന്ന് പണവും കവർന്നത്. എല്ലായിടെത്തയും പൂട്ട് തകർത്ത് അകത്ത് കയറിയാണ് കവർച്ച നടത്തിയത്. അവിടെയും സി.സി ടി.വി ദൃശ്യത്തിൽ ഒരാളാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞിരുന്നു. കൂടാതെ ബൈക്ക് മോഷണം, നിർത്തിയിടുന്ന വാഹനങ്ങളിൽനിന്ന് ബാറ്ററി മോഷണം എന്നിവയും നടക്കുന്നതായി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.