കളമശ്ശേരി: കളമശ്ശേരി ഗവ. മെഡിക്കൽ കോളജിലെയും നഴ്സിങ് കോളജിലെയും കുടിവെള്ള പ്രശ്നത്തിന് പരിഹാരമായില്ല.ജലമെത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പിൽ പ്രഷർ കുറഞ്ഞതിന്റെ കാരണം കണ്ടെത്താനാവാത്തതാണ് കാരണം. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ജലദൗർലഭ്യം മൂലം വിദ്യാർഥികൾക്ക് നഴ്സിങ് കോളജ് അവധി നൽകിയിരിക്കുകയാണ്.
കോളജിന് ആവശ്യമായ ജലം ഗവ. മെഡിക്കൽ കോളജിൽനിന്നാണ് ലഭിച്ചിരുന്നത്. മെഡിക്കൽ കോളജിലും ജലക്ഷാമം രൂക്ഷമാണ്. ഇവിടേക്ക് വെള്ളമെത്തിക്കുന്ന ജല അതോറിറ്റി ലൈനിൽ പ്രഷർ കുറഞ്ഞതാണ് കാരണമായി പറയുന്നത്.
ലൈനിൽ പരിശോധന നടത്തി പ്രശ്നം പരിഹരിക്കാനാണ് തീരുമാനിച്ചത്. എന്നാൽ, മഴ മൂലം തിങ്കളാഴ്ച പരിശോധന നടത്താനായില്ല. ജല അതോറിറ്റി കരാർ ജീവനക്കാരുടെ പണിമുടക്കും പ്രശ്നം രൂക്ഷമാക്കി.
അതേ സമയം വിദ്യാർഥികളെ വീടുകളിലേക്ക് പറഞ്ഞയച്ചെങ്കിലും പഠനം തടസ്സപ്പെടാതിരിക്കാൻ ഓൺലൈനിൽ ക്ലാസ് നൽകുന്നുണ്ടെന്ന് പ്രിൻസിപ്പൽ ഡോ. ബീന പറഞ്ഞു. പരീക്ഷയുള്ള രണ്ട് ബാച്ചിലെ വിദ്യാർഥികൾ കോളജ് ഹോസ്റ്റലിൽ തങ്ങുന്നുണ്ടെന്നും അവർക്കാവശ്യമായ ജലം മെഡിക്കൽ കോളജിൽനിന്ന് ലഭിച്ചതായും പ്രിൻസിപ്പൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.