ത​ട്ടാം​പ​ടി സെ​ന്‍റ്​ ലി​റ്റി​ൽ ട്രീ​സാ​സ് യു.​പി സ്കൂ​ളി​ൽ പോ​ഷ​ക​സ​മൃ​ദ്ധം പ്ര​ഭാ​തം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ശേ​ഷം മ​ന്ത്രി പി. ​രാ​ജീ​വ് കു​ട്ടി​ക​ൾ​ക്കൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്നു

കളമശ്ശേരിയിൽ പോഷക സമൃദ്ധം പ്രഭാതം പദ്ധതി തുടങ്ങി

ആലങ്ങാട്: കളമശ്ശേരി മണ്ഡലത്തിലെ സ്കൂളുകളിൽ സൗജന്യ പ്രഭാതഭക്ഷണം നൽകുന്ന 'പോഷകസമൃദ്ധം പ്രഭാതം' പദ്ധതിക്ക് തുടക്കമായി. തട്ടാംപടി സെന്‍റ് ലിറ്റിൽ ട്രീസാസ് യു.പി സ്കൂളിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീലത ലാലു അധ്യക്ഷതവഹിച്ചു.

ബി.പി.സി.എല്ലി‍െൻറ സാമ്പത്തിക സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി വഴി മണ്ഡലത്തിലെ 37 സ്കൂളുകളിലെ 8000ത്തോളം കുട്ടികൾക്ക് പ്രയോജനം ലഭിക്കും. ഒരുകുട്ടിയുടെ ഭക്ഷണത്തിന് 10 രൂപയാണ് ചെലവ്. 'യുവതക്ക് ഒപ്പം' പദ്ധതിയും 21ന് 'ഓർമ മറയുന്നവർക്ക് ഒപ്പം' പരിപാടിയും മെമ്മറി ക്ലിനിക്കും ആരംഭിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രമ്യ തോമസ്, വൈസ് പ്രസിഡന്‍റ് എം.ആർ. രാധാകൃഷ്ണൻ, ജില്ല പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ, ബി.പി.സി.എൽ എക്സിക്യൂട്ടിവ് ഡയറക്ടർ കെ. അജിത് കുമാർ, കരുമാല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോർജ് മേനാച്ചേരി, പി.ടി.എ പ്രസിഡന്‍റ് എം.വി. ജയൻ, കെ.എസ്. മോഹനൻകുമാർ, എ.എം. അലി, എ.ഇ.ഒ സി.എസ്. ജയദേവൻ, സിസ്റ്റർ അനീറ്റ, എൽസി തോമസ് എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്ക് പ്രഭാതഭക്ഷണം വിളമ്പിയശേഷം മന്ത്രി അവർക്കൊപ്പം കഴിച്ചാണ് മടങ്ങിയത്.

Tags:    
News Summary - Nutritious Morning Prabhatham project started in Kalamassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.