കളമശ്ശേരി: മജ്ജ മാറ്റൽ ശസ്ത്രക്രിയക്ക് കാത്തുനിൽക്കാതെ നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി ഫുട്ബാൾ താരം റൂഹുൽ അമീൻ യാത്രയായി. ഇടപ്പള്ളി കൂനംതൈ ലക്ഷം വീട് കോളനിയിൽ കല്ലുവീട്ടിൽ മുഹമ്മദ്_-റസീന ദമ്പതികളുടെ മകനായ റൂഹുൽ അമീൻ (21) അപൂർവരോഗമായ അപ്ലാസ്റ്റിക് അനീമിയ ബാധിച്ച് ചികിത്സയിലായിരുന്നു.
ബി.ബി.എ അവസാനവർഷ വിദ്യാർഥിയാണ്. മൂന്നാഴ്ച മുമ്പാണ് ഫുട്ബാൾ കളിക്കിടെ ശ്വാസതടസ്സം അനുഭവപ്പെട്ടത്. ഉടൻ സുഹൃത്തുക്കളും വീട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഈ രോഗത്തിന് മജ്ജ മാറ്റിവെക്കലാണ് ചികിത്സ. എറണാകുളത്ത് െചലവേറിയതിനാൽ തലശ്ശേരി മലബാർ കാൻസർ സെൻററിലേക്ക് മാറ്റി.
മജ്ജ നൽകാൻ സഹോദരൻ റൂഹുൽ അമീൻ തയാറായി. ഓട്ടോ ഡ്രൈവറായ മുഹമ്മദിന് താങ്ങാവുന്നതിനപ്പുറമായിരുന്നു 40 ലക്ഷം ചികിത്സച്ചെലവ്. റൂഹുൽ അമീൻ കളിച്ചുവളർന്ന ബിസാർ ക്ലബും പ്രദേശത്തെ കൗൺസിലർമാരും രാഷ്ട്രീയ- സാമൂഹിക പ്രവർത്തകരും ചേർന്ന് ചികിത്സസഹായ സമിതി രൂപവത്കരിച്ചു.
സഹോദരൻ അമീറിെൻറ ക്രോസ് മാച്ചിങ് ഫലം വരാൻ കാത്തിരിക്കുന്നതിനിടെ രോഗം മൂർച്ഛിച്ച് അമീൻ മരിച്ചെന്ന വിവരമാണ് വെള്ളിയാഴ്ച രാവിലെ പത്തോടെ നാട്ടുകാരെ തേടിയെത്തിയത്. മൃതദേഹം തലശ്ശേരിയിൽനിന്ന് രാത്രിയോടെ വസതിയിലെത്തിച്ചു. പ്രദേശത്തെ ബാലവാടിയിൽ പൊതുദർശനത്തിനുവെച്ച് രാത്രിതന്നെ വട്ടേക്കുന്നം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരി: ഹംന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.