കളമശ്ശേരി: മെഡിക്കൽ കോളജിൽ ആയുധംകാട്ടി അതിക്രമിച്ച് കയറാൻ ശ്രമിച്ച മൂന്ന് പേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരി ഗ്ലാസ് കോളനി സ്വദേശികളായ പെരിങ്ങോട്ടിൽ വീട്ടിൽ ശരത് പി. ഷാജി (23), നാല് കണ്ടത്തിൽ വീട്ടിൽ റോബിൻ (20), ഏലൂർ കുറ്റിക്കാട്ടുകര കാർത്തിക ഭവനത്തിൽ കാർത്തിക് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. എറണാകുളത്ത് അപകടത്തിൽ പരിക്കേറ്റ ഇവരുടെ സുഹൃത്തിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. കാണാനെത്തിയ മൂന്ന് അംഗ സംഘത്തെ സെക്യൂരിറ്റി വിഭാഗം കോവിഡ് സാഹചര്യമായതിനാൽ പ്രവേശന അനുമതി നൽകിയില്ല.
ഇത് ചോദ്യം ചെയ്ത് കൈയിൽ കരുതിയിരുന്ന ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുന്നതിനിടെ മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് മൂന്ന് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.