ആന്തരികാവയവ സാമ്പിൾ അടക്കം മാലിന്യം റോഡരികിൽ; കരാറുകാര​െന വിളിച്ചുവരുത്തി തിരികെ എടുപ്പിച്ചു

കളമശ്ശേരി: ശുചീകരണത്തി​െൻറ ഭാഗമായി പൊലീസ്​ സ്​റ്റേഷനിൽനിന്ന്​ നീക്കംചെയ്ത മനുഷ്യ ആന്തരികാവയവ സാമ്പിൾ അടക്കമുള്ള മാലിന്യം റോഡരികിൽ തള്ളിയനിലയിൽ. ആലുവ ഈസ്​റ്റ്​ പൊലീസ്​ സ്​റ്റേഷനിൽനിന്ന്​ നീക്കിയ മാലിന്യം കളമശ്ശേരി എൻ.എ.ഡി റോഡരികിലാണ് തള്ളിയത്.

പോസ്​റ്റ്​മോർട്ടത്തി​െൻറ ഭാഗമായി ശേഖരിക്കുന്ന അവയവ സാമ്പിൾ അടങ്ങിയ കുപ്പികൾ, ലഹരി ഉൽപന്നമെന്ന് തോന്നിക്കുന്ന പൊടികൾ അടങ്ങിയ കുപ്പികൾ, ഉപേക്ഷിക്കപ്പെട്ട പൊലീസ് തൊപ്പികൾ, പിഴ ഒടുക്കുമ്പോൾ നൽകുന്ന രസീത്​ കോപ്പി, എഫ്.ഐ.ആർ പകർപ്പുകൾ, ഡ്യൂട്ടിക്കിടെ പൊലീസ് ഉപയോഗിക്കുന്ന ജാക്കറ്റ്, തിരിച്ചറിയൽ കാർഡുകൾ, പിടികൂടിയ പുകയില ഉൽപന്നശേഖരം തുടങ്ങി ഒരു ലോഡോളം മാലിന്യമാണ് പാടശേഖരത്തോട് ചേർന്ന റോഡരികിൽ കണ്ടെത്തിയത്.

പുലർച്ച മുതലാണ് മാലിന്യം റോഡരികിൽ കാണാൻ തുടങ്ങിയത്. നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതോടെ വിവരം കളമശ്ശേരി പൊലീസിലും നഗരസഭ ആരോഗ്യ വിഭാഗത്തിലും അറിയിച്ചു. തുടർന്ന്​ നടത്തിയ പരിശോധനയിലാണ് ഉറവിടം കണ്ടെത്തിയത്. മാലിന്യം നീക്കാൻ കരാറെടുത്തവർ റോഡരികിൽ തള്ളിയതാണെന്ന്​ മനസ്സിലായി. കരാറുകാരനെ വിളിച്ചുവരുത്തി 10,000 രൂപ പിഴ അടപ്പിക്കുകയും മാലിന്യം തിരികെ എടുപ്പിക്കുകയും ചെയ്തു.

Tags:    
News Summary - Waste roadside including internal organ sample; The contractor was called and taken back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.