തെരുവുനായ്​ കുറുകെചാടി; ആംബുലന്‍സ് മരത്തിലിടിച്ചു

കാ ഞ്ഞിരമറ്റം: ഗാമ ജങ്ഷനില്‍ തെരുവുനായ്​ കുറുകെ ചാടിയതിനെതുടര്‍ന്ന് ആംബുലന്‍സ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു. മട്ടാഞ്ചേരിയിലേക്ക് മൃതദേഹവുമായി പോകുന്ന വഴിയില്‍ കാഞ്ഞിരമറ്റം ഗാമജങ്ഷനില്‍ പുലര്‍ച്ച നാലുമണിയോടെയായിരുന്നു അപകടം.

വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ തൊടുപുഴ സ്വദേശി ജിനോ (28), മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന മറ്റു മൂന്നു പേരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസമയം സമീപത്ത് ആളുകള്‍ ഇല്ലാതിരുന്നതു മൂലം രക്ഷാപ്രവര്‍ത്തനം നടത്താന്‍ വൈകി.

കാഞ്ഞിരമറ്റം മേഖലയില്‍ തെരുവുനായ്​ ശല്യം രൂക്ഷമായിരിക്കുകയാണ്. രാത്രികാലങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ക്കുനേരെ പാഞ്ഞടുക്കുന്നതു മൂലം അപകടങ്ങള്‍ പതിവാണ്​.   

Tags:    
News Summary - ambulance hit a tree at kanjiramattom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.