ജനറല്‍ ആശുപത്രിയിൽ കാന്‍സര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പു​തി​യ കാ​ന്‍സ​ർ സ്‌​പെ​ഷാ​ലി​റ്റി ബ്ലോ​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൊ​തു​ജ​നാ​രോ​ഗ്യ കേ​ന്ദ്രം എ​ന്ന നി​ല​ക്ക് മി​ക​വി​ന്റെ കേ​ന്ദ്ര​മാ​യി നേ​ര​ത്തേ​ത​ന്നെ എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി മാ​റി​ക്ക​ഴി​ഞ്ഞു. ആ​ശു​പ​ത്രി​യി​ൽ വൃ​ക്ക​മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ഈ ​മാ​സം ആ​രം​ഭി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഒ​രു ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 100 അ​ർ​ബു​ദ ബാ​ധി​ത​രെ കി​ട​ത്തി​ച്ചി​കി​ത്സി​ക്കാ​ൻ ക​ഴി​യു​ന്ന​ത് വ​ലി​യ നേ​ട്ട​മാ​ണ്.

സ്ത്രീ​ക​ള്‍ക്കും പു​രു​ഷ​ന്മാ​ര്‍ക്കും പ്ര​ത്യേ​ക വാ​ര്‍ഡു​ക​ൾ, കാ​ന്‍സ​ർ ഐ.​സി.​യു, കീ​മോ​തെ​റ​പ്പി യൂ​നി​റ്റ്, കീ​മോ​തെ​റ​പ്പി​ക്ക് വി​ധേ​യ​രാ​കു​ന്ന രോ​ഗി​ക​ള്‍ക്ക് ര​ക്ത​ത്തി​ലെ പ്ലേ​റ്റ്ല​റ്റി​ന്‍റെ അ​ള​വ് കു​റ​ഞ്ഞാ​ൽ അ​ടി​യ​ന്ത​ര ചി​കി​ത്സ ഉ​റ​പ്പാ​ക്കാ​നു​ള്ള ന്യൂ​ട്രോ​പ്പീ​നി​യ ഐ.​സി.​യു എ​ന്നി​ങ്ങ​നെ എ​ല്ലാ ആ​ധു​നി​ക സ​ജ്ജീ​ക​ര​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കേ​ര​ള മെ​ഡി​ക്ക​ൽ സ​ര്‍വി​സ​സ് കോ​ര്‍പ​റേ​ഷ​ൻ ലി​മി​റ്റ​ഡു​മാ​യി ചേ​ര്‍ന്നാ​ണ് ചി​കി​ത്സ​ക്കാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വ്, വീ​ണ ജോ​ര്‍ജ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി.

ക​ള​മ​ശ്ശേ​രി​യി​ലെ കൊ​ച്ചി കാ​ന്‍സ​ർ സെൻറ​റി​ന്റെ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി ഈ ​വ​ര്‍ഷം​ത​ന്നെ നാ​ടി​ന് സ​മ​ര്‍പ്പി​ക്കു​മെ​ന്ന് വീ​ണ ജോ​ര്‍ജ് പ​റ​ഞ്ഞു. മേ​യ​ർ എം. ​അ​നി​ല്‍കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

ഹൈ​ബി ഈ​ഡ​ൻ എം.​പി, എം.​എ​ൽ.​എ​മാ​രാ​യ ടി.​ജെ. വി​നോ​ദ്, കെ.​ജെ. മാ​ക്സി, ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. സി.​എ​സ്.​എം.​എ​ൽ സി.​ഇ.​ഒ ഷാ​ജി വി. ​നാ​യ​ർ, ഡെ​പ്യൂ​ട്ടി മേ​യ​ർ കെ.​എ. അ​ന്‍സി​യ, സ​ബ് ക​ല​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ്, ഡി.​എം.​ഒ ഡോ. ​കെ.​കെ. ആ​ശ, ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ർ. ഷ​ഹീ​ർ​ഷാ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - A cancer specialty block was inaugurated at the general hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.