മട്ടാഞ്ചേരി: സി.പി.എം കൊച്ചി ഏരിയ സമ്മേളനത്തിന് മുന്നോടിയായുള്ള ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയായതിനു പിന്നാലെ പാർട്ടി പൊട്ടിത്തെറിയിലേക്കെന്ന് സൂചന. സി.പി.എം ഫോർട്ട്കൊച്ചി നോർത്ത് ലോക്കൽ സമ്മേളനത്തിൽ മുൻ ലോക്കൽ സെക്രട്ടറിയും പാർട്ടിയുടെ സമുന്നത നേതാവുമായിരുന്ന ടി.എം. മുഹമ്മദിെൻറ മകനുമായ മുഹമ്മദ് അബ്ബാസിനെ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയത് വിവാദമായിരുന്നു. ജനവാസ കേന്ദ്രത്തിൽ വരുന്ന ഫോർട്ട്കൊച്ചി സ്വിവേജ് പ്ലാൻറിനെതിരെയുള്ള െറസിഡൻറ്സ് അസോസിയേഷൻ സമരത്തിൽ പങ്കെടുത്തതാണ് അബ്ബാസിനെ ഒഴിവാക്കാനുള്ള കാരണങ്ങളിൽ പ്രധാനം. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ അസ്വാരസ്യം ഉടലെടുത്തത്.
മുഹമ്മദ് അബ്ബാസിെൻറ നേതൃത്വത്തിൽ നൂറോളംപേർ പാർട്ടിയിൽനിന്ന് രാജി വെച്ചേക്കുമെന്നാണറിയുന്നത്. ലോക്കൽ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയ അബ്ബാസിനെ നേതൃത്വം തിരികെവിളിച്ച് അനുരഞ്ജന ശ്രമങ്ങൾ നടത്തിയെങ്കിലും ഫലംകണ്ടില്ലെന്നാണ് വിവരം. നേരത്തേ മുതൽ അബ്ബാസ് സി.പി.എം നേതൃത്വത്തിെൻറ അപ്രീതിക്ക് വിധേയനായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ അബ്ബാസിനെ ഒഴിവാക്കാതെ നിർത്തുകയായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിനുപിന്നാലെ പാർട്ടി സമ്മേളനങ്ങൾ വന്നതോടെ അതുവരെ കാത്തുനിൽക്കുകയായിരുന്നു നേതൃത്വം. മേൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം അംഗങ്ങളുടെ എണ്ണം കുറച്ചതിെൻറ ഭാഗമായാണ് അബ്ബാസിനെ ഒഴിവാക്കിയതെന്നാണ് നേതൃത്വത്തിെൻറ വിശദീകരണം. സി.പി.എമ്മിൽനിന്ന് രാജിവെക്കുന്നവർ സി.പി.ഐയിൽ ചേരുമെന്നാണ് അറിയുന്നത്. സി.പി.എം ഏരിയ സമ്മേളനം ഈ മാസം 30,31 തിയതികളിൽ നടക്കുന്നതിനു മുമ്പുതന്നെ രാജി പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.