വില്ലനായി മദ്യാസക്തി; കേസുകളിൽ വർധന

കൊ​ച്ചി: ജി​ല്ല​യി​ൽ അ​മി​ത മ​ദ്യാ​സ​ക്തി കേ​സു​ക​ളി​ലും വ​ർ​ധ​ന. യു​വ​ത​ല​മു​റ​യി​ൽ സി​ന്ത​റ്റി​ക് ല​ഹ​രി​ക​ളു​ടെ ഉ​പ​യോ​ഗ​വും ആ​സ​ക്തി​യും വ​ർ​ധി​ക്കു​മ്പോ​ൾ ത​ന്നെ​യാ​ണ് മ​ദ്യ​പാ​ന ആ​സ​ക്തി മൂ​ല​മു​ള്ള പ്ര​ശ്ന​ങ്ങ​ളും കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

സം​സ്ഥാ​ന കു​ടും​ബ​ശ്രീ മി​ഷ​ന് കീ​ഴി​ലു​ള്ള സ്നേ​ഹി​ത ജെ​ൻ​ഡ​ർ ഹെ​ൽ​പ് ഡെ​സ്ക് വ​ഴി മാ​ത്രം ഒ​രു പ​തി​റ്റാ​ണ്ടി​നി​ടെ കൈ​കാ​ര്യം ചെ​യ്ത​ത് ഇ​ത്ത​ര​ത്തി​ലു​ള്ള ആ​യി​ര​ത്തോ​ളം കേ​സു​ക​ളാ​ണ്.

മ​ദ്യാ​സ​ക്ത​രു​ടെ വി​വി​ധ ത​ര​ത്തി​ലു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ​ക്ക്​ ഇ​ര​യാ​കു​ന്ന​വ​ർ വ​ഴി​യാ​ണ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ല​ധി​ക​വും.

11 വ​ർ​ഷം; 922 കേ​സ്​

11 വ​ർ​ഷ​ത്തി​നി​ടെ മ​ദ്യാ​സ​ക്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 922 കേ​സാ​ണ് സ്നേ​ഹി​ത​യി​ലെ​ത്തി​യ​ത്. ഓ​രോ വ​ർ​ഷ​വും കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​യാ​ണ് കാ​ണി​ക്കു​ന്ന​ത്. 2013-14ൽ 16 ​കേ​സ്​ റി​പ്പോ​ർ​ട്ട് ചെ​യ്തെ​ങ്കി​ൽ ഈ ​വ​ർ​ഷം ഇ​തു​വ​രെ 167 കേ​സാ​ണ്​ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ പ​കു​തി​യി​ലേ​റെ​യും അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ​യാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. സി​ന്ത​റ്റി​ക് ല​ഹ​രി​യ​ധി​ഷ്​​ഠി​ത പ്ര​ശ്ന​ങ്ങ​ളോ​ടൊ​പ്പം ത​ന്നെ മ​ദ്യാ​സ​ക്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളും വ​ർ​ധി​ക്കു​ക​യാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ കാ​ണി​ക്കു​ന്ന​ത്. സി​ന്ത​റ്റി​ക് ല​ഹ​രി ഉ​പ​യോ​ഗം കൂ​ടു​ത​ലും കൗ​മാ​ര​ക്കാ​രി​ലാ​ണെ​ങ്കി​ൽ മ​ദ്യാ​സ​ക്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ യു​വാ​ക്ക​ളി​ലും മ​ധ്യ​വ​യ​സ്ക​രി​ലു​മാ​ണ് കാ​ണു​ന്ന​തെ​ന്നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

കു​ടും​ബ-​സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ളി​ലെ വി​ല്ല​ൻ

മ​ദ്യാ​സ​ക്തി വ്യ​ക്തി-​കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ലേ‍യും പ്ര​ധാ​ന വി​ല്ല​നാ​യി മാ​റു​ക​യാ​ണെ​ന്നാ​ണ് മ​നഃ​ശാ​സ്ത്ര​ഞ്ജ​ർ പ​റ​യു​ന്ന​ത്. വ​ർ​ധി​ച്ചു​വ​രു​ന്ന ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ​ല്ലാം പ്ര​തി​സ്ഥാ​ന​ത്ത് വ​രു​ന്ന​ത് ഇ​ത്ത​ര​ക്കാ​രാ​ണ്. ഗാ​ർ​ഹി​ക-​കു​ടും​ബ​പ്ര​ശ്ന കേ​സു​ക​ളി​ലും പ്ര​ധാ​ന വി​ല്ല​ൻ ല​ഹ​രി​ക്ക​ടി​മ​ക​ളാ​യ​വ​രാ​ണ്. 11 വ​ർ​ഷ​ത്തി​നി​ടെ സ്നേ​ഹി​ത​വ​ഴി മാ​ത്രം1130 കു​ടും​ബ ക​ല​ഹ കേ​സും 2015 ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സും ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മെ കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മെ​തി​രെ​യു​ള്ള മ​റ്റ് അ​തി​ക്ര​മ​ങ്ങ​ളു​മു​ണ്ട്. ഇ​തി​ലെ​ല്ലാം പ്ര​തി​സ്ഥാ​ന​ത്ത് വ​രു​ന്ന​വ​രി​ലേ​റി​യ പ​ങ്കും മ​ദ്യ​മ​ട​ക്ക​മു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ അ​മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ്.

വ്യാ​പ​ക​മാ​യി ല​ഹ​രി ഉ​പ​യോ​ഗം

മ​ദ്യാ​സ​ക്തി കേ​സു​ക​ൾ വ​ർ​ധി​ക്കു​മ്പോ​ൾ ത​ന്നെ ജി​ല്ല​യി​ൽ യു​വ​ത​ല​മു​റ​യി​ൽ സി​ന്ത​റ്റി​ക് ല​ഹ​രി​യു​ടെ ഉ​പ​യോ​ഗ​വും വ്യാ​പ​ക​മാ​ണ്.

പ്ര​ധാ​ന​പ്പെ​ട്ട ന​ഗ​ര​ങ്ങ​ളി​ലെ​ല്ലാം ഇ​തി​ന്‍റെ ക​ണ്ണി​ക​ൾ വ്യാ​പ​ക​മാ​ണ്. എ​ന്നാ​ൽ, പ്ര​തി​രോ​ധ ന​ട​പ​ടി​യാ​ക​ട്ടെ പ്ര​ഹ​സ​ന​വു​മാ​ണ്. സ​ർ​ക്കാ​റി​ന് കീ​ഴി​ലു​ള്ള വി​മു​ക്തി ല​ഹ​രി വ​ർ​ജ​ന കേ​ന്ദ്ര​ങ്ങ​ളി​ലും സ്നേ​ഹി​ത​പോ​ലു​ള്ള സ​മാ​ന്ത​ര സം​വി​ധാ​ന​ങ്ങ​ളി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന കേ​സു​ക​ൾ നി​ര​വ​ധി​യാ​ണ്.

അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ ജി​ല്ല​യി​ൽ ല​ഹ​രി​യി​ൽ​നി​ന്ന് വി​ടു​ത​ൽ തേ​ടി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളി​ൽ കൗ​ൺ​സ​ലി​ങ്ങി​നെ​ത്തി​യ​ത് പ​ന്തീ​രാ​യി​ര​ത്തോ​ളം പേ​രാ​ണ്. ചി​കി​ത്സ തേ​ടി​യ​വ​രു​ടെ എ​ണ്ണ​വും ഇ​ത്ര ത​ന്നെ വ​രു​മെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്.

Tags:    
News Summary - Alcohol addiction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.