അമ്പലമേട്: ഇനിയും എത്ര നാൾ വാടക വീട്ടിൽ കഴിയേണ്ടി വരുമെന്നാണ് അമൃത കുടീരം കോളനിയിലെ 102 കുടുംബങ്ങളുടെ ചോദ്യം. മൂന്നു വർഷം മുൻപ് ലൈഫ് ഭവന പദ്ധതിയിലുൾപ്പെടുത്തി വീടു നിർമിക്കുന്നതിനായി ഇറങ്ങിക്കൊടുത്തവർ ഇപ്പോഴും വാടക വീടുകളെ ആശ്രയിച്ചു കഴിയുന്നത്. 117 വീടുകളാണ് ആകെയുള്ളത്. ഇതിൽ 15 വീടുകളുടെ നിർമാണം പൂർത്തീകരിച്ച് താമസം ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള വീടുകളുടെ നിർമാണം പാതി വഴിയിൽ മുടങ്ങിയ നിലയിലാണ്.
ഒരു വർഷത്തിനകം വീടിന്റെ നിർമാണം പൂർത്തീകരിച്ച് താക്കോൽ കൈമാറുമെന്നായിരുന്നു മുൻ വടവുകോട്-പുത്തൻകുരിശ് പഞ്ചായത്ത് ഭരണസമിതിയുടെ വാഗ്ദാനം. എന്നാൽ അടുത്ത ഭരണസമിതി അധികാരമേറ്റിട്ടും നിർമാണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. നിർമാണം എന്നു തീരുമെന്ന ചോദ്യത്തിന് ഉത്തരവുമില്ല
നിലവിൽ ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച തുക പൂർണമായി ലഭ്യമായിട്ടില്ല. കേന്ദ്ര ഫണ്ടും ലഭിച്ചിട്ടില്ലെന്ന് വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. കൂടാതെ ഭൂമി നിരപ്പാക്കാനുള്ള ഫണ്ട് കണ്ടെത്തേണ്ടത് വലിയ ബാധ്യതയായി റിഫൈനറിയുടെയും പി.വി. ശ്രീനിജിൻ എംഎൽഎയുടെയും ഫണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ വീടുകളുടെ നിർമാണം പൂർണമായ തോതിൽ എന്നു തീർക്കുമെന്ന കാര്യത്തിൽ പഞ്ചായത്തിന് കൃത്യമായ മറുപടി നൽകുവാൻ സാധിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.