കെ-​റെ​യി​ൽ വി​രു​ദ്ധ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ല​ക്ട​റേ​റ്റ് വ​ള​പ്പി​ൽ സ​ർ​വേ​ക്ക​ല്ലു​ക​ൾ കൊ​ണ്ടു​വ​ന്ന ഇ​ടാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് പൊ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​പ്പോ​ൾ


കെ-റെയിൽ വിരുദ്ധ സമരം: കലക്ടറേറ്റിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്

കാക്കനാട്: കെ-റെയിൽ വിരുദ്ധസമരം രൂക്ഷമായതോടെ ജില്ല ഭരണസിരാകേന്ദ്രത്തിൽ കൂടുതൽ സുരക്ഷ സന്നാഹങ്ങളുമായി പൊലീസ്. കലക്ടറേറ്റ് ഉൾപ്പെടെ ജില്ലയിലെ തന്ത്രപ്രധാന സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കാക്കനാട്ടെ ജില്ല സിവിൽ സ്റ്റേഷനിൽ നിരീക്ഷണം ശക്തമാക്കിയതായി പൊലീസ് വ്യക്തമാക്കി. കെ-റെയിൽ വിരുദ്ധ സമരഭാഗമായി പിഴുതെടുക്കുന്ന സർവേക്കല്ലുകൾ ഇവിടെ ഇട്ടേക്കാമെന്ന സാധ്യത പരിഗണിച്ചാണ് നടപടി. തിങ്കളാഴ്ച മുതലാണ് സുരക്ഷ ശക്തമാക്കിയത്. കലക്ടറേറ്റ് വളപ്പിനുപുറത്ത് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ധർണകൾ നടന്നപ്പോൾ നിരവധി പൊലീസുകാരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. മറ്റു സമയങ്ങളിലും സിവിൽ സ്റ്റേഷൻ വളപ്പിൽ പലയിടത്തായി പൊലീസ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായാണ് നിരീക്ഷണം ശക്തമാക്കിയതെന്ന് തൃക്കാക്കര എ.സി.പി വ്യക്തമാക്കി.
Tags:    
News Summary - Anti-K-Rail Struggle Police have stepped up surveillance at the collectorate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.