അഴകിയകാവ് ക്ഷേത്രം ഭൂമി; ഫോർട്ട്​ കൊച്ചി ആർ.ഡി.ഒയുടെ ഉത്തരവിന്​ സ്റ്റേ

കൊ​ച്ചി: പ​ള്ളു​രു​ത്തി​യി​ലെ അ​ഴ​കി​യ​കാ​വ് ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​പേ​ക്ഷ ത​ള്ളി​യ ഫോ​ർ​ട്ട്​​കൊ​ച്ചി ആ​ർ.​ഡി.​ഒ​യു​ടെ ഉ​ത്ത​ര​വ് ഹൈ​കോ​ട​തി സ്റ്റേ ​ചെ​യ്തു. ദേ​വ​സ്വം പു​റ​​മ്പോ​ക്ക്​ ഭൂ​മി പ​തി​ച്ചു​ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ്​ ന​ൽ​കി​യ അ​പേ​ക്ഷ​യാ​ണ്​ ഭൂ​മി പു​റ​മ്പോ​ക്കാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കി കൊ​ച്ചി​ൻ ആ​ർ.​ഡി.​ഒ ത​ള്ളി​യ​ത്.

ഈ ​ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് സെ​ക്ര​ട്ട​റി​യും അ​ഴ​കി​യ​കാ​വ് ദേ​വ​സ്വം ഓ​ഫി​സ​റും ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ ജ​സ്റ്റി​സ് അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, ജ​സ്റ്റി​സ് സോ​ഫി തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ പ​രി​ഗ​ണി​ച്ച​ത്.

ഹ​ര​ജി തീ​ർ​പ്പാ​കും വ​രെ ഈ ​ഭൂ​മി​യി​ൽ ഒ​രു ത​ര​ത്തി​ലു​ള്ള കൈ​യേ​റ്റ​വു​മു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ജി​ല്ല ക​ല​ക്ട​ർ, ആ​ർ.​ഡി.​ഒ, ത​ഹ​സി​ൽ​ദാ​ർ, വി​ല്ലേ​ജ് ഓ​ഫി​സ​ർ എ​ന്നി​വ​ർ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. സ​ർ​ക്കാ​ർ സ​മ​യം തേ​ടി​യ​തി​നെ തു​ട​ർ​ന്ന് മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​ൻ നാ​ലാ​ഴ്ച സ​മ​യം അ​നു​വ​ദി​ച്ച കോ​ട​തി ഹ​ര​ജി വീ​ണ്ടും ന​വം​ബ​ർ 15ന്​ ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

രാ​മേ​ശ്വ​രം വി​ല്ലേ​ജി​ൽ വി​വി​ധ സ​ർ​വേ ന​മ്പ​റു​ക​ളി​ലാ​യി ഒ​മ്പ​തേ​ക്ക​റി​ല​ധി​കം ഭൂ​മി അ​ഴ​കി​യ​കാ​വ് ദേ​വ​സ്വ​ത്തി​ന് ഉ​ണ്ടെ​ന്നും അ​ന്യാ​ധീ​ന​പ്പെ​ട്ട ഭൂ​മി തി​രി​ച്ചു പി​ടി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് പ​ള്ളു​രു​ത്തി സ്വ​ദേ​ശി പി.​എ​സ്. സു​രേ​ഷ് ബാ​ബു​വും ക്ഷേ​ത്ര​ഭൂ​മി സം​ര​ക്ഷ​ണ സ​മി​തി​യും ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ഭൂ​മി​യു​ടെ കാ​ര്യ​ത്തി​ൽ കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ആ​ർ.​ഡി.​ഒ​ക്ക്​ ഹൈ​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, സെ​പ്​​റ്റം​ബ​ർ ഏ​ഴി​ന് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ അ​പേ​ക്ഷ ആ​ർ.​ഡി.​ഒ ത​ള്ളി. 1922ലെ ​കൊ​ച്ചി ദി​വാ​ന്‍റെ ഉ​ത്ത​ര​വി​ൽ പു​റ​മ്പോ​ക്കി​നോ​ട്​ ചേ​ർ​ന്ന ക്ഷേ​ത്ര​ക്കു​ളം, ഉ​ത്സ​വ ഗ്രൗ​ണ്ട്, റോ​ഡ്, ലെ​യി​ൻ തു​ട​ങ്ങി​യ​വ സ​ർ​ക്കാ​ർ പു​റ​മ്പോ​ക്ക് എ​ന്ന​തി​ന്​ പ​ക​രം ദേ​വ​സ്വം പു​റ​മ്പോ​ക്ക് എ​ന്നാ​ക്ക​ണ​മെ​ന്ന് പ​റ​യു​ന്നു​ണ്ട്. ഈ ​ഭൂ​മി ദേ​വ​സ്വം ഭൂ​മി​യാ​ണോ​യെ​ന്ന കാ​ര്യ​ത്തി​ൽ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച്​ ഹൈ​കോ​ട​തി​ക്ക്​ തീ​ർ​പ്പു​ണ്ടാ​ക്കാ​മെ​ന്ന് സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​മു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളാ​ണ്​ ദേ​വ​സ്വം ബോ​ർ​ഡ്​ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

Tags:    
News Summary - Azhakiyakavu temple land-Fort Kochi RDO's order stayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.