ഫോർട്ട്കൊച്ചി: കൊച്ചിൻ കാർണിവലിൽ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന പപ്പാഞ്ഞിയുടെ മുഖത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സാമ്യമുണ്ടെന്ന പ്രചാരണം വിവാദമായതോടെ പുതിയ മുഖം നൽകി സംഘാടകർ. മോദിയുടെ മുഖവുമായി സാദൃശ്യമുണ്ടെന്ന് ആരോപിച്ച് ബി.ജെ.പി പ്രതിഷേധിച്ചിരുന്നു. ഇതേ തുടർന്ന് കാർണിവൽ കമ്മിറ്റി ഭാരവാഹികൾ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് മുഖം മാറ്റിയത്. താടി നീട്ടിയ നിലയിലാണ് പപ്പാഞ്ഞിക്ക് പുതിയ മുഖം നൽകിയത്. 31ന് അർധരാത്രി പപ്പാഞ്ഞിയെ കത്തിക്കും.
ബി.ജെ.പിയുടെ നിലപാട് ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റമാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. അതിനിടെ, പപ്പാഞ്ഞി നിർമിച്ച കലാകാരന്മാർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ഐക്യദാർഢ്യ യോഗം കൊച്ചി കോർപറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. ഷമീർ വളവത്ത് അധ്യക്ഷത വഹിച്ചു. ഫോർട്ട്കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് 64 അടി ഉയരത്തിൽ കാർണിവൽ പപ്പാഞ്ഞിയെ നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.