ബ്രഹ്മപുരം: ബയോ മൈനിങ്ങിനായി പുതിയ കമ്പനിക്ക് കരാർ നൽകും

കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്ത് ബ​യോ മൈ​നി​ങ്​ ന​ട​ത്താ​ൻ പു​ണെ ആ​സ്ഥാ​ന​മാ​യ ഭൂ​മി ഗ്രീ​ൻ എ​ന​ർ​ജി ക​മ്പ​നി​ക്ക് ക​രാ​ർ ന​ൽ​കും. ഇ​തി​ന് കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി അ​നു​മ​തി ന​ൽ​കി. ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യം ബ​യോ മൈ​നി​ങ്ങി​ലൂ​ടെ നീ​ക്കം​ചെ​യ്യാ​നാ​ണ് ക​രാ​ർ ന​ൽ​കു​ന്ന​ത്.

ഇ​തി​നാ​യി ട​ണ്ണി​ന് 1680 രൂ​പ നി​ര​ക്കി​ൽ 118 കോ​ടി ചെ​ല​വ് വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കോ​ർ​പ​റേ​ഷ​ൻ വ​ക ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ൽ ഏ​ഴു​ല​ക്ഷം ട​ൺ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ബ​യോ മൈ​നി​ങ്ങി​നാ​യി ടെ​ൻ​ഡ​ർ വി​ളി​ച്ച​തി​ൽ ര​ണ്ട് ക​മ്പ​നി​ക​ളാ​ണ് യോ​ഗ്യ​ത നേ​ടി​യ​ത്.

പു​ണെ ക​മ്പ​നി​ക്ക് പു​റ​മേ ചെ​ന്നൈ ക​മ്പ​നി​യാ​യി​രു​ന്നു മ​റ്റൊ​ന്ന്. എ​ന്നാ​ൽ, ഇ​വ​ർ ഉ​യ​ർ​ന്ന തു​ക ക്വാ​ട്ട് ചെ​യ്ത​തോ​ടെ​യാ​ണ് പു​ണെ ക​മ്പ​നി​യി​ലേ​ക്ക് ക​രാ​ർ എ​ത്തു​ന്ന​ത്. ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി​യു​ടെ തീ​രു​മാ​ന​ത്തി​ന് കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ അ​നു​മ​തി ന​ൽ​കി​യ ശേ​ഷ​മാ​കും ധാ​ര​ണ​പ​ത്രം ഒ​പ്പി​ട​ൽ.

16 മാ​സം കൊ​ണ്ട് ബ​യോ മൈ​നി​ങ് പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​ല​വി​ലു​ള്ള ധാ​ര​ണ. ബ​യോ മൈ​നി​ങ് ന​ട​ത്താ​നാ​യി നേ​ര​ത്തേ സോ​ണ്ട ഇ​ൻ​ഫ്രാ​ടെ​ക്കു​മാ​യാ​യി​രു​ന്നു ക​രാ​ർ. എ​ന്നാ​ൽ, ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​വ​രു​മാ​യു​ള്ള ക​രാ​ർ റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Brahmapuram: Contract to new company for bio-mining

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.