കൊച്ചി: ഒരാവേശത്തിൽ ക്ഷേത്രത്തിൽ കയറി മോഷ്ടിച്ചു, പിന്നീട് മനസ്സുമാറിയ സംഘത്തിലെ ഒരാൾ മോഷണ മുതൽ തിരികെയെത്തിക്കാൻ എത്തിയപ്പോൾ സി.സി ടി.വിയിൽ കുടുങ്ങി. അതോടെ പൊലീസും പൊക്കി. പൊന്നുരുന്നി ശ്രീനാരായണേശ്വരം ക്ഷേത്രത്തിൽ നടന്ന മോഷണത്തിലെ അന്വേഷണമാണ് ഇങ്ങനെ സമാപിച്ചത്.
സംഭവത്തിൽ പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ഞായറാഴ്ചയാണ് ക്ഷേത്രത്തിലെ വിളക്കുതട്ടുകൾ മോഷണം പോയത്. അന്ന് സി.സി ടി.വിയുടെ സാങ്കേതികപ്രശ്നങ്ങൾ മൂലം മോഷണദൃശ്യങ്ങൾ പതിഞ്ഞിരുന്നില്ല. വിളക്കുതട്ടുകൾ മോഷണം പോയതോടെ ക്ഷേത്ര കമ്മിറ്റി സി.സി ടി.വി പ്രവർത്തനസജ്ജമാക്കി. ഇതിനിടെയാണ് മോഷ്ടാവ് ആരും കാണാതെ വെള്ളിയാഴ്ച പുലർച്ച മോഷണവസ്തുക്കൾ തിരികെ അമ്പലത്തിൽ കൊണ്ടുവന്ന് വെച്ചത്. 2.49ന് മതിൽ ചാടിയെത്തി ക്ഷേത്രനടയിൽ തിരികെ കൊണ്ടുവെക്കുന്ന ഈ സംഭവം കൃത്യമായി സി.സി ടി.വിയിൽ പതിയുകയും ചെയ്തു.
ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കടവന്ത്രയിൽ താമസിക്കുന്ന ബംഗാൾ സ്വദേശിയായ 15കാരനാണ് പിന്നിലെന്ന് കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ മറ്റ് മൂന്ന് പേരെകൂടി പൊലീസ് പിടികൂടി. ബംഗാൾ സ്വദേശികളായ സുൽത്താൻ അലി, ഈദുൽ അലി, മുഹമ്മദ് നിജാൻ എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് െചയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.