ഈ ​വ​ർ​ഷം ത​യാ​റാ​ക്കു​ന്ന

പ​പ്പാ​ഞ്ഞി​യു​ടെ രൂ​പം

പുതുവത്സരാഘോഷം വർണാഭമാക്കാൻ കാർണിവൽ ‘പപ്പാഞ്ഞി’ ഒരുങ്ങുന്നു

ഫോ​ർ​ട്ടു​കൊ​ച്ചി: കൊ​ച്ചി​ൻ കാ​ർ​ണി​വ​ൽ ആ ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​നാ​ക​ർ​ഷ​ണ​മാ​യ ‘പ​പ്പാ​ഞ്ഞി’ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. ഡി​സം​ബ​ർ 31ന് ​അ​ർ​ധ​രാ​ത്രി 12ന് ​പ​പ്പാ​ഞ്ഞി​യെ അ​ഗ്നി​ക്കി​ര​യാ​ക്കു​ന്ന​ത് കാ​ണാ​ൻ വി​ദേ​ശ -സ്വ​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ള​ട​ക്കം പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ത​ടി​ച്ചു​കൂ​ടാ​റ്.

52 അ​ടി​യോ​ളം ഉ​യ​ര​മു​ള്ള പ​പ്പാ​ഞ്ഞി​യാ​ണ് ഫോ​ർ​ട്ടു​കൊ​ച്ചി പ​രേ​ഡ്​ മൈ​താ​നി​യി​ലൊ​രു​ക്കു​ന്ന​ത്. പോ​ഞ്ഞി​ക്ക​ര​യി​ൽ ഷേ​ബ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച ‘പ​പ്പാ​ഞ്ഞി’​യു​ടെ ഇ​രു​മ്പ് കൂ​ട് ജ​ല​യാ​നം, ട്ര​ക്ക് എ​ന്നി​വ വ​ഴി​യാ​ണ് കൊ​ച്ചി​യി​ലെ​ത്തി​ച്ച​ത്. പ​പ്പാ​ഞ്ഞി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് ഒ​രു മാ​സ​ത്തെ അ​ധ്വാ​ന​മു​ണ്ട്.

ഇ​രു​മ്പ് കൂ​ട് ഒ​രു​ക്കി അ​തി​ന്മേ​ൽ വൈ​ക്കോ​ൽ, ചാ​ക്ക് ക​യ​ർ എ​ന്നി​വ കൊ​ണ്ട് പൊ​തി​ഞ്ഞ് അ​തി​ന് വ​സ്ത്ര​ധാ​ര​ണം ന​ട​ത്തി മു​ഖ​മൊ​രു​ക്കു​ന്ന​തോ​ടെ​യാ​ണ് നി​ർ​മാ​ണം പു​ർ​ത്തി​യാ​കു​ക. ര​ണ്ട​ര ട​ൺ ഇ​രു​മ്പ്, 500ൽ ​ഏ​റെ ച​ണ ചാ​ക്ക്, നാ​നൂ​റ് വൈ​ക്കോ​ൽ കെ​ട്ട്, 200 മീ​റ്റ​ർ തു​ണി, ക​യ​ർ, ഇ​രു​മ്പ് ക​മ്പി തു​ട​ങ്ങി​യ​വ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വി​വി​ധ​ഘ​ട്ട​ങ്ങ​ളി​ലാ​യി 30 ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്.

പോ​ഞ്ഞി​ക്ക​ര​യി​ൽ ഒ​രു​ക്കി​യ പ​പ്പാ​ഞ്ഞി​യു​ടെ ശ​രീ​രം, കൈ, ​കാ​ൽ തു​ട​ങ്ങി​യ ഏ​ട്ടോ​ളം ഇ​രു​മ്പ് ഫെ​യി​മു​ക​ളാ​ണ് മൈ​താ​നി​യി​ലെ​ത്തി​യ​ത്. ക്രെ​യി​ൻ വ​ഴി ഇ​വ​യെ യോ​ജി​പ്പി​ക്കും. തു​ട​ർ​ന്നാ​ണ് വൈ​ക്കോ​ലും ചാ​ക്കു​മാ​യി ശ​രീ​ര രൂ​പ​മൊ​രു​ക്കു​ക. 31ന് ​രാ​വി​ലെ രാ​ത്രി 12ന് ‘​പ​പ്പാ​ഞ്ഞി’​യെ അ​ഗ്നി​ക്കി​ര​യാ​ക്കും.

നാ​ല് ല​ക്ഷം രൂ​പ വ​രെ​യാ​ണി​തി​ന് ചി​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കൊ​ച്ചി ക​ട​പ്പു​റ​ത്ത് മു​ള​യി​ൽ തീ​ർ​ത്ത പ​പ്പാ​ഞ്ഞി​യാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, തീ​രം ക​ട​ലെ​ടു​ത്ത​തോ​ടെ വേ​ദി പ​രേ​ഡ് മൈ​താ​ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ന​വ​വ​ത്സ​ര​ദി​ന​ത്തി​ൽ കാ​ർ​ണി​വ​ൽ റാ​ലി​യോ​ടെ​യാ​ണ് 15 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കൊ​ച്ചി​ൻ കാ​ർ​ണി​വ​ൽ ആ​ഘോ​ഷം സ​മാ​പി​ക്കു​ന്ന​ത്.

Tags:    
News Summary - Carnival Pappaanji is all set to brighten up the New Year's celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.