ചങ്ങമ്പുഴ പാർക്ക് നവീകരണത്തിന്​ നാളെ തുടക്കം

​കൊ​ച്ചി: കൊ​ച്ചി​ൻ സ്മാ​ർ​ട്ട് മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജി.​സി.​ഡി.​എ ന​ട​പ്പാ​ക്കു​ന്ന ച​ങ്ങ​മ്പു​ഴ പാ​ർ​ക്ക് ന​വീ​ക​ര​ണ​ത്തി​ന്​ വെള്ളിയാഴ്ച തു​ട​ക്ക​മാ​കും. വൈ​കീ​ട്ട്​ ആ​റി​ന്​ ജി.​സി.​ഡി.​എ മു​ൻ ചെ​യ​ർ​മാ​ൻ കെ. ​ബാ​ല​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

റോ​ഡ് നി​ര​പ്പി​നൊ​പ്പം ഭൂ​മി ഉ​യ​ർ​ത്ത​ൽ, കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​ത്തോ​ടെ സ്റ്റേ​ജ് ഉ​ൾ​പ്പെ​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ന്റെ ന​വീ​ക​ര​ണം, നി​ല​വി​ലെ ഓ​ഫി​സ് കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലാ​യി ആ​ർ​ട്ട്‌ ഗാ​ല​റി, ആം​ഫി തി​യ​റ്റ​ർ, ജ​ല​നി​ർ​ഗ​മ​ന സം​വി​ധാ​നം സ്ഥാ​പി​ക്ക​ൽ, കൂ​ടു​ത​ൽ ശൗ​ചാ​ല​യ​ങ്ങ​ളും വി​ശ്ര​മ​മു​റി​ക​ളും നി​ർ​മി​ക്ക​ൽ, ന​ട​പ്പാ​ത, ചു​റ്റു​മ​തി​ൽ , മു​റ്റം ന​വീ​ക​ര​ണം തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ളാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.

പാ​ർ​ക്കി​ന്റെ ചു​റ്റി​നും ഇ​ല​പൊ​ഴി​യാ​ത്ത ത​ര​ത്തി​ലു​ള്ള തി​ങ്ങി​വ​ള​രു​ന്ന ചെ​ടി​ക​ൾ ന​ട്ടു​വ​ള​ർ​ത്തി ശ​ബ്ദ, വാ​യു മ​ലി​നീ​ക​ര​ണം പ​ര​മാ​വ​ധി ത​ട​യു​ന്ന​തി​നും കൂ​ടു​ത​ൽ ആ​ക​ർ​ഷ​ണം ന​ൽ​കു​ന്ന​തി​നും പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കും. പാ​ർ​ക്കി​ന്റെ പ​രി​പാ​ല​ന​ത്തി​നാ​യി വ​ർ​ഷ​ത്തി​ൽ 12 ല​ക്ഷം രൂ​പ ചെ​ല​വ് വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ആ​റ്​ മാ​സം കൊ​ണ്ട് ന​വീ​ക​ര​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കും. പാ​ർ​ക്ക് പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടാ​തെ ന​വീ​ക​ര​ണം സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​ക്കാ​നാ​ണ്​ ശ്ര​മം.നാ​ല​ര​പ്പ​തി​റ്റാ​ണ്ട് മു​മ്പാ​ണ് ഇ​ട​പ്പ​ള്ളി​യി​ൽ ച​ങ്ങ​മ്പു​ഴ പാ​ർ​ക്ക് സ്ഥാ​പി​ച്ച​ത്. കു​റ്റി​ക്കാ​ടു​ക​ൾ വ​ള​ർ​ന്ന് ച​തു​പ്പാ​യി കി​ട​ന്നി​രു​ന്ന ര​ണ്ട്​ ഏ​ക്ക​ർ ജി.​സി.​ഡി.​എ ഏ​റ്റെ​ടു​ത്ത് പാ​ർ​ക്കാ​ക്കു​ക​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന അ​ച്യു​ത​മേ​നോ​ൻ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വ​ർ​ഷ​ത്തി​ൽ എ​ല്ലാ ദി​വ​സ​വും ക​ലാ സം​സ്‍കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന ഇ​വി​ടെ നി​ല​വി​ൽ ച​ങ്ങ​മ്പു​ഴ കൃ​ഷ്ണ​പി​ള്ള​യു​ടെ പ്ര​തി​മ, ഓ​പ​ൺ എ​യ​ർ തി​യ​റ്റ​ർ, കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, റി​ക്രി​യേ​ഷ​ൻ റൂം, ​വ്യ​ത്യ​സ്ത​മാ​ർ​ന്ന ശി​ൽ​പ​ങ്ങ​ൾ, ചു​മ​ടു​താ​ങ്ങി എ​ന്നി​വ​യോ​ടൊ​പ്പം ഇ​ന്ത്യ​ൻ നേ​വി യു​ദ്ധ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തും പി​ന്നീ​ട് ഡീ ​ക​മീ​ഷ​ൻ ചെ​യ്ത​തു​മാ​യ യു​ദ്ധ​വി​മാ​നം സീ ​ഹോ​ക് ഐ.​എ​ൻ 172 ഉം ​ഉ​ണ്ട്. ജി.​സി.​ഡി.​എ. ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​ർ​ക്ക് നി​ല​വി​ൽ പ​രി​പാ​ലി​ക്കു​ന്ന​തും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തും ച​ങ്ങ​മ്പു​ഴ സാം​സ്‌​കാ​രി​ക കേ​ന്ദ്ര​മാ​ണ്. പ​രി​പാ​ല​ന​ത്തി​നാ​യി നി​ശ്ചി​ത തു​ക ജി.​സി.​ഡി.​എ ഗ്രാ​ൻ​ഡാ​യി ന​ൽ​കു​ന്നു​മു​ണ്ട്.

പാ​ർ​ക്കി​ൽ​നി​ന്ന്​ 500 മീ​റ്റ​ർ അ​ക​ലെ​യാ​യി ച​ങ്ങ​മ്പു​ഴ കൃ​ഷ്ണ​പി​ള്ള​യു​ടെ ത​റ​വാ​ടി​ന് സ​മീ​പ​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്ന ച​ങ്ങ​മ്പു​ഴ സ​മാ​ധി​യും പ​രി​പാ​ലി​ക്കു​ന്ന​ത് ച​ങ്ങ​മ്പു​ഴ സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​ണ്.

Tags:    
News Summary - Changampuzha Park renovation will start tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.