തെങ്ങോട് വികാസവാണിക്ക് സമീപം പാറക്കാമുകൾ ശശിയുടെ സത്യഗ്രഹ സമരപ്പന്തൽ പി.ടി. തോമസ് എം.എൽ.എ സന്ദർശിച്ചപ്പോൾ

കബളിപ്പിച്ച് സ്ഥലം തട്ടിയെന്ന്; നി​രാ​ഹാ​ര സ​മ​ര​വു​മാ​യി കുടുംബം

കാ​ക്ക​നാ​ട്: ആ​ധാ​രം ചെ​യ്യാ​തെ ക​ബ​ളി​പ്പി​ച്ച് സ്വ​ന്തം സ്ഥ​ല​ത്തു​നി​ന്ന് പു​റ​ത്താ​ക്കി​യെ​ന്നാ​രോ​പി​ച്ച് നി​രാ​ഹാ​ര സ​മ​ര​വു​മാ​യി കു​ടും​ബം. തെ​ങ്ങോ​ട് വി​കാ​സ​വാ​ണി​ക്ക് സ​മീ​പം പാ​റ​ക്കാ​മു​ക​ൾ ശ​ശി​യും കു​ടും​ബ​വു​മാ​ണ് പ​രാ​തി​ക്കാ​ർ.

വ​ടു​ത​ല സ്വ​ദേ​ശി​യാ​യ ജി​മ്മി ക​ട്ടി​ക്കാ​ര​ൻ ഇ​വ​ർ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തി​െൻറ കൈ​വ​ശാ​വ​കാ​ശം സ്വ​ന്ത​മാ​ക്കി കോ​ട​തി ന​ട​പ​ടി​യി​ലൂ​ടെ പു​റ​ത്താ​ക്കി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ഷെ​ഡ് അ​ക​ത്തു​ക​യ​റാ​നാ​കാ​ത്ത വി​ധം പ​ട്ടി​ക​െ​വ​ച്ച് അ​ട​ച്ചു.

36 വ​ർ​ഷം മു​മ്പ് തേ​വ​ൻ എ​ന്ന​യാ​ളി​ൽ​നി​ന്നാ​ണ്​ ശ​ശി സ്ഥ​ലം വാ​ങ്ങി​യ​ത്. 6000 രൂ​പ​ക്ക് എ​ഗ്രി​മെൻറ് ത​യാ​റാ​ക്കി​യെ​ങ്കി​ലും ആ​ധാ​രം ജി​മ്മി​യു​ടെ ​ൈക​യി​ലാ​യ​തി​നാ​ൽ സ്ഥ​ലം സ്വ​ന്തം പേ​രി​ലേ​ക്ക് മാ​റ്റാ​ൻ ക​ഴി​ഞ്ഞി​ല്ല.

ആ​ധാ​രം ചെ​യ്യു​ന്ന​ത് വൈ​കി​യ​തോ​ടെ ശ​ശി​യും കു​ടും​ബ​വും ജി​മ്മി​യെ ക​ണ്ടെ​ങ്കി​ലും ഉ​ട​ൻ പേ​പ്പ​റു​ക​ൾ ശ​രി​യാ​ക്കാ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. പി​ന്നീ​ട് അ​ന​ധി​കൃ​ത​മാ​യി സ്ഥ​ലം കൈ​യേ​റി എ​ന്നാ​രോ​പി​ച്ച് കോ​ട​തി​യി​ൽ​നി​ന്ന് സ​മ​ൻ​സ് വ​ന്ന​പ്പോ​ഴാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട കാ​ര്യം ഇ​വ​ർ അ​റി​ഞ്ഞ​ത്.

കേ​സി​ൽ വി​ധി​വ​ന്ന​തോ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​വ​രെ വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്താ​ക്കി. തു​ട​ർ​ന്ന് പു​റ​ത്ത് ടാ​ർ​പാ​യ വ​ലി​ച്ച് കെ​ട്ടി​യു​ണ്ടാ​ക്കി​യ ഷെ​ഡി​ലാ​യി​രു​ന്നു ശ​ശി​യും ഭാ​ര്യ​യും മ​ക​ളും മ​രു​മ​ക​നും അ​ട​ങ്ങി​യ കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന​ത്.

കു​ടും​ബം പെ​രു​വ​ഴി​യി​ലാ​യ​തോ​ടെ​യാ​ണ് ശ​ശി നി​രാ​ഹാ​ര സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്. കേ​ര​ള ദ​ലി​ത് മ​ഹാ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം. ഞാ​യ​റാ​ഴ്ച ആ​രം​ഭി​ച്ച റി​ലേ സ​മ​രം കേ​ര​ള ദ​ലി​ത് മ​ഹാ​സ​ഭ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സി.​എ​സ്. മു​ര​ളി ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ർ​ഫാ​സി വി​രു​ദ്ധ ജ​ന​കീ​യ പ്ര​സ്ഥാ​നം സം​സ്ഥാ​ന ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി.​സി. ജെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​എം.​എ​സ് ശാ​ഖ പ്ര​സി​ഡ​ൻ​റ് എം.​വി. ജി​നീ​ഷ്, അ​ഡ്വ. ജോ​ൺ ജോ​സ​ഫ്, അ​ഷ​റ​ഫ് വാ​ഴ​ക്കാ​ല, പ്ര​ശാ​ന്ത് എം. ​പ്ര​ഭാ​ക​ര​ൻ, അ​ഡ്വ. തു​ഷാ​ർ നി​ർ​മ​ൽ സാ​ര​ഥി, മാ​ത്യൂ​സ്, മു​ഹ​മ്മ​ദ്കു​ഞ്ഞ് നാ​സ​ർ, ജോ​യ് പാ​വേ​ൽ, സ​ര​സ്വ​തി രാ​ജു, എം.​ടി. ബൈ​ജു, എം.​കെ. ജ്യോ​തി​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​ടി. തോ​മ​സ് എം.​എ​ൽ.​എ, ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ അ​ജി​ത ത​ങ്ക​പ്പ​ൻ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Tags:    
News Summary - cheated and money swindled; family with hunger strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.