കൊച്ചി: ചൂരക്കാട് പടക്ക സ്ഫോടന വിവരം വാർത്തയായതോടെ വൻ ജനക്കൂട്ടമാണ് ഇവിടേക്കെത്തിയത്. ഇതോടെ തൃപ്പൂണിത്തുറ-പുതിയകാവ് റോഡിൽ ഗതാഗതവും സ്തംഭിച്ചു. വിവരമറിഞ്ഞയുടൻ അഗ്നിരക്ഷാ സേനയും പൊലീസും അടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. പൊട്ടാതെ കിടന്ന പടക്കങ്ങൾ നിർവീര്യമാക്കലായിരുന്നു ഇവർക്ക് ഏറെ ദുർഘട ജോലി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ അപകടസ്ഥലം വള്ളികെട്ടി തിരിച്ചു. തുടർന്ന് ജീപ്പിലൂടെ മൈക്ക് കെട്ടി ജനങ്ങൾക്ക് ജാഗ്രത നിർദേശവും നൽകി. സമീപ വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചതോടൊപ്പം ശാരീരാകാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ആശുപത്രിയിലുമെത്തിച്ചു. ഇതിനോടകം സിറ്റി പൊലീസ് കമീഷണർ, കലക്ടർ അടക്കമുളള ഉന്നത ഉദ്യോഗസ്ഥരും ഹൈബി ഈഡൻ എം.പി അടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തി.
ഫോറൻസിക് വിദഗ്ധരും വിവിധ വകുപ്പ് മേധാവികളും പ്രദേശം സന്ദർശിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച വളണ്ടിയർമാർ പ്രദേശത്തെ വീടുകൾ സന്ദർശിച്ച് പ്രായമേറിയവർ, കുട്ടികൾ, രോഗികൾ, ഗർഭിണികൾ അടക്കമുളളവരുടെ വിവരശേഖരണം നടത്തി. കൗൺസലിങും ചികിത്സയും ആവശ്യമുള്ളവർക്ക് നൽകാനായിരുന്നു വിവര ശേഖരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.