മെഡിക്കൽ ഓഫിസർക്കെതിരെ പരാതി; പൂതൃക്ക ആരോഗ്യ കേന്ദ്രത്തിൽ വിജിലൻസ് പരിശോധന

കോ​ല​ഞ്ചേ​രി: ഡോ​ക്ട​ർ​ക്കെ​തി​രെ ജീ​വ​ന​ക്കാ​രു​ടെ പ​രാ​തി. പൂ​തൃ​ക്ക പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് വി​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന. ആ​ശു​പ​ത്രി​യി​ലെ ആ​ശാ വ​ർ​ക്ക​ർ​മാ​ര​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​ർ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ​ക്കെ​തി​രെ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മേ​ഖ​ല വി​ജി​ല​ൻ​സ് മേ​ധാ​വി വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ത്ത​ത്. മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ജീ​വ​ന​ക്കാ​രോ​ടും രോ​ഗി​ക​ള​ട​ക്ക​മു​ള്ള​വ​രോ​ടും മോ​ശ​മാ​യി പെ​റു​മാ​റു​ന്ന​താ​യും പ​ര​സ്യ​മാ​യി അ​വ​ഹേ​ളി​ക്കു​ന്ന​താ​യും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്. ഉ​ച്ച​യോ​ടെ ആ​രം​ഭി​ച്ച മൊ​ഴി​യെ​ടു​പ്പ് വൈ​കീ​ട്ട് ആ​റു​വ​രെ നീ​ണ്ടു. എ​ന്നാ​ൽ, സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഡോ​ക്ട​ർ ത​യാ​റാ​യി​ല്ല. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യും അ​റി​യി​ക്കാ​തെ​യാ​യി​രു​ന്നു ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന.

Tags:    
News Summary - Complaint against Medical Officer; Vigilance test at Puthrika Health Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.