അർബുദ രോഗിയുടെ വീട്ടിലേക്ക് കുടിവെള്ളം: ഉറപ്പ്​​ പാലിക്കാത്ത ജല അതോറിറ്റിക്ക് മനുഷ്യാവകാശ കമീഷ‍​െൻറ വിമർശനം

കൊ​ച്ചി: അ​ർ​ബു​ദ രോ​ഗം ബാ​ധി​ച്ച വ്യ​ക്തി​യു​ടെ വീ​ട്ടി​ലേ​ക്ക് പു​തി​യ ലൈ​ൻ സ്ഥാ​പി​ച്ച് കു​ടി​വെ​ള്ളം ന​ൽ​കാ​മെ​ന്ന് ഒ​രു വ​ർ​ഷം മു​മ്പ് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന് ഉ​റ​പ്പു ന​ൽ​കി​യ ജ​ല അ​തോ​റി​റ്റി ഇ​തു​വ​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് ഖേ​ദ​ക​ര​വും മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വു​മാ​ണെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ.

ക​ട​വ​ന്ത്ര കെ.​പി. വ​ള്ളോ​ൻ റോ​ഡി​ലെ ശ​ക്തി ലൈ​നി​ൽ കു​ടി​വെ​ള്ളം ഉ​റ​പ്പാ​ക്കു​മെ​ന്നാ​ണ് 2020 ഡി​സം​ബ​ർ നാ​ലി​ന് ജ​ല അ​തോ​റി​റ്റി അ​സി. എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ക​മീ​ഷ​ന് ഉ​റ​പ്പു ന​ൽ​കി​യ​ത്. കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റി​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ജ​ല അ​തോ​റി​റ്റി​യെ വി​മ​ർ​ശി​ച്ച​ത്.

പ​രാ​തി​ക്കാ​ര​ൻ താ​മ​സി​ക്കു​ന്ന ശ​ക്തി ലൈ​നി​ൽ ജ​ല വി​ത​ര​ണം ചെ​യ്യു​ന്ന​ത് ത​മ്മ​നം പ​മ്പ് ഹൗ​സി​ൽ നി​ന്നാ​ണെ​ന്നും ശ​ക്തി ലൈ​ൻ ത​മ്മ​നം പ​മ്പ് ഹൗ​സി​ന്റെ ഏ​റ്റ​വും അ​വ​സാ​ന ഭാ​ഗ​മാ​ണെ​ന്നും ജ​ല അ​തോ​റി​റ്റി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഉ​പ​യോ​ഗം കൂ​ടു​ന്ന സ​മ​യ​ങ്ങ​ളി​ൽ ജ​ല ല​ഭ്യ​ത കു​റ​യും.

പെ​രു​മാ​നൂ​ർ പ​മ്പ് ഹൗ​സി​ൽ​നി​ന്നും വ​രു​ന്ന പൈ​പ്പി​ൽ​നി​ന്ന് പു​തി​യ ലൈ​ൻ ഇ​ട്ട് പ​രാ​തി പ​രി​ഹ​രി​ക്കാ​മെ​ന്നാ​യി​രു​ന്നു ഉ​റ​പ്പ്. റോ​ഡ് മു​റി​ക്കാ​നും അ​ത് പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കാ​നും ആ​വ​ശ്യ​മാ​യ ഫ​ണ്ട് ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും ക​ണ്ടെ​ത്താ​മെ​ന്നും ജ​ല അ​തോ​റി​റ്റി ക​മീ​ഷ​നെ അ​റി​യി​ച്ചി​രി​ക്കു​ന്നു. എ​ന്നാ​ൽ, ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. പ​രാ​തി​ക്കാ​ര‍െൻറ വീ​ട്ടി​ൽ എ​ത്ര​യും വേ​ഗം ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ക​മീ​ഷ​ൻ പ​ള്ളി​മു​ക്ക് സ​ബ് ഡി​വി​ഷ​ൻ അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

Tags:    
News Summary - Criticism of the Water Authority by the Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.