കാക്കനാട്: ടെസ്റ്റ് പരിഷ്ക്കാരത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തുന്ന നിസ്സഹകരണത്തെ തുടർന്ന് ഒമ്പതാം ദിനവും ഡ്രൈവിങ് ടെസ്റ്റ് നടന്നില്ല. ടെസ്റ്റിൽ പങ്കെടുക്കാനായി രാവിലെ ഒരു യുവതി എത്തിയെങ്കിലും സമരക്കാരുടെ അഭ്യർഥനയെത്തുടർന്ന് തിരിച്ചുപോയി. വെള്ളിയാഴ്ച്ച രാവിലെ കാക്കനാട് ടെസ്റ്റ് ഗ്രൗണ്ടിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്. അജയരാജ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.എസ്. സനീഷ് എന്നിവർ എത്തിയെങ്കിലും ഗ്രൗണ്ടിൽ ടെസ്റ്റ് നടത്താൻ ഡ്രൈവിങ് സ്കൂൾ ഉടമകൾ സഹകരിച്ചില്ല. ടെസ്റ്റിൽ പങ്കെടുക്കേണ്ട 30 പേരുടെ പട്ടികയുമായാണ് ഉദ്യോഗസ്ഥരെത്തിയത്. എന്നാൽ, ടെസ്റ്റിൽ പങ്കെടുക്കാനായി പരീക്ഷാർഥികൾ ആരും ഗ്രൗണ്ടിൽ ഹാജരായിരുന്നില്ല. ടെസ്റ്റ് നടക്കാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.