കാക്കനാട്: വാഹനപരിശോധനക്കിടെ പൊലീസിന് ആക്രമിച്ച് യുവാക്കള്‍ കടന്നുകളഞ്ഞു. ബുധനാഴ്ച രാത്രി ഏഴരയോടെ കാക്കനാട് ജങ്ഷനിലാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്.
തൃക്കാക്കര കമ്യൂണിറ്റി ഹാളിന് മുന്നില്‍ ബാരിക്കേഡ് വെച്ചാണ് വാഹനങ്ങള്‍ പൊലീസ് പരിശോധിക്കുന്നത്. പള്ളിക്കര ഭാഗത്തുനിന്ന് പാഞ്ഞെത്തിയ കാര്‍ സംശയം തോന്നി പൊലീസ് തടഞ്ഞു. ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്ന സംശയത്തില്‍ കാര്‍ പരിശോധിക്കുന്നതിനിടെ, കാറിെൻറ മുൻവശത്തെ ഇടതുഭാഗത്തെ സീറ്റിലിരുന്ന യുവാവ് ഇറങ്ങിയോടി.
ഇയാളെ പൊലീസ് പിന്തുടര്‍ന്നപ്പോള്‍ കാറിലുണ്ടായിരുന്നയാള്‍ കാറുമായി കടന്നുകളഞ്ഞു. ഓടിയ യുവാവിനെ പിന്തുടര്‍ന്ന പൊലീസ് കാക്കനാട് ഗവ. പ്രസ് പരിസരത്തുനിന്ന് പിടികൂടി. ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കെ.എ.പി ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസറെ ചവിട്ടിവീഴ്ത്തി കടന്നുകളഞ്ഞത്. പിറകെ ഓടുന്നതിനിടെ എസ്.ഐയുടെ മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു. പരിക്കേറ്റ പൊലീസുകാരനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.